കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ മൂന്നു പേര് കൂടി പിടിയിലായി. സിനിമാ സംവിധായകന് ജസ്പാല്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. ബ്രിജിത്, ഇസ്മയില്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
ജസ്പാല്‍ ആലപ്പുഴ സ്വദേശിയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ കുട്ടന് ആലപ്പുഴ എന്നാണ് ജസ്പാല്‍ അറിയപ്പെടുന്നത്. നിരവധി ടെലിഫിലിമുകളും ഇയാള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു വീട്ടില്‍ വച്ചാണ് ജസ്പാലും ബ്രിജിത്തും ഇസ്മയിലും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
പിടിയിലായ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇതുവരെ 75 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: