ചങ്ങനാശ്ശേരി: സാമൂഹിക നീതിയില്‍ അധിഷ്ഠിതമാകുന്ന വിദ്യാഭ്യാസ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചങ്ങനാശ്ശേരി എസ്ബി കോളേജിണ്റ്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാവുകാട്ടുഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്തുള്ള വിദ്യാഭ്യാസ നയത്തിലെ മാറ്റമുണ്ടാകണം. ഒരു വിഭാഗത്തിനും പ്രശ്നങ്ങളുണ്ടാകാതെയിരിക്കണം മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുജിസി അനുമതി ലഭിച്ചിട്ടും സര്‍ക്കാരിണ്റ്റെയും യൂണിവേഴ്സിറ്റികളുടെയും എന്‍ഒസി ലഭിക്കാതെ സ്വയംഭരണ സംവിധാനവുമായി മുന്നോട്ടു പോകുവാന്‍ പല കോളേജുകള്‍ക്കു മാകുന്നില്ല. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടോമി പടിഞ്ഞാറെവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജീവിതത്തെക്കുറിച്ച് അര്‍ത്തവത്തായ വീക്ഷണം വിദ്യാഭ്യാസം കൊണ്ടുണ്ടാകണമെന്നും വരുംകാല വിദ്യാര്‍ത്ഥികള്‍ ഏറെ പ്രയോജനപ്രദമാകുന്ന നിലയില്‍ ഓരോ പഞ്ചായത്തില്‍നിന്നും ൫൦ പേരെ വീതം തെരഞ്ഞെടുത്തുകൊണ്ടുള്ള പതിനായിരം സ്വയം സംരഭക യൂണിറ്റുകള്‍ക്ക് തുക വകകൊള്ളിച്ചിട്ടുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എം. മാണി പറഞ്ഞു. മുന്‍ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പെരുമ്പടവം ശ്രീധരന്‍, കൊല്ലം ബിഷപ്പ് റവ. ഡോ. സ്റ്റാന്‍ലി റോമന്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവത്തില്‍, സി.എഫ് തോമസ് എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ് എം.പി., നഗരസഭാദ്ധ്യക്ഷന്‍ ഓമനാ ജോര്‍ജ് എന്നിവര്‍ പ്രംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: