കറുകച്ചാല്‍ : വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായം വേണമെന്നാവശ്യപ്പെട്ട് വീടുവീടാന്തരം സന്നദ്ധപ്രവര്‍ത്തകരെന്ന വ്യാജേന പണപ്പിരിവിനായി യുവാക്കളും മുതിര്‍ന്നവരും കയറിയിറങ്ങുന്നു. കഴിഞ്ഞിദിവസം കറുകച്ചാല്‍ അണിയറപ്പടി ഭാഗത്ത് ഒരു സംഘം ആളുകള്‍ വൃക്കതകരാറിലായ രോഗികള്‍ക്ക് ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളില്‍ കയറി ഇറങ്ങി പണപ്പിരിവ് നടത്തിയിരുന്നു. തങ്ങള്‍ രോഗികളുടെ ചികിത്സയ്ക്കായി പണപ്പിരിവ് നടത്തുകയാണെന്നും അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പണപ്പിരിവ് നടത്തുന്നതെന്നും ജീവകാരുണ്യപ്രവര്‍ത്തനമാണ് നടത്തുന്നതെന്നു വീട്ടുകാരെയും വ്യാപാരസ്ഥാപന ഉടമകളെയും പറഞ്ഞു ധരിപ്പിച്ചു. മിക്കവരും തങ്ങള്‍ കഴിയുന്ന വിധത്തിലുള്ള തുക കൊടുക്കുകയും ചെയ്തു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് പരസ്രപരവിരുദ്ധമായ മറുപടി ലഭിച്ചതോടെ പിരിവുകാരുടെ രംഗം പരുങ്ങലിലായി. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ ഇവര്‍ അര്ക്കുംവേണ്ടിയല്ല പണപ്പിരിവ് നടത്തുന്നതെന്നും തങ്ങളുടെ ചെലവിനും മദ്യത്തിനും വേണ്ടിയുള്ള ചെലവിനാണ് ഇതൊക്കെ ചെയ്യുന്നതെന്നും പറഞ്ഞു. ഇവരുടെ പക്കല്‍ ഒരു സന്നദ്ധ സംഘടനയുടെയും പേരും മേല്‍വിലാസവും ഇല്ലായിരുന്നു. തടച്ചുകൂടിയ നാട്ടുകാര്‍ താക്കീത് ചെയ്ത് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ആണുങ്ങള് ഇല്ലാത്ത വീടുകളില്‍ കയറി വീട്ടമ്മമാരെ പറ്റിച്ച് പണവുമായി പോകും. കഴിഞ്ഞ മാസം ശാന്തിപുരത്തിനടുത്ത് ഇരുമ്പുകുഴി കുട്ടഞ്ചിറ ഭാഗങ്ങളില്‍ രോഗിക്ക് ഭക്ഷണം കൊടുക്കുന്നതിനായി പണപ്പിരിവിന് കുറേ ആള്ക്കാര് വന്നു. ഇതിനെ ചോദ്യം ചെയ്ത വീട്ടുടമയെ അധിക്ഷേപിച്ച് അതിവേഗം പോകുകയായിരുന്നു. തോട്ടയ്ക്കാട് രോഗികള്‍ക്കായി ഭക്ഷണത്തിന് പണപ്പിരിവിനായി വന്ന മാടപ്പള്ളിക്കാരായ രണ്ടു യുവാക്കളെ കോട്ടയം താഴത്തങ്ങാടിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇത്തരത്തില്‍ പണപ്പിരിവ് നടത്തു ന്നവര്‍ യഥാര്‍ത്ഥത്തിലുള്ളവരാണോ അല്ലാത്തവരാണോ എന്നറിയാന്‍ പ്രയാസമാണ്. എന്തു തന്നെയായാലും ഇത്തരത്തില്‍ ചിലര്‍ പണം കൊടുക്കുകയും ചെയ്യും. ഇത്തം ആള്‍ക്കാരുടെ പിടിയില്‍ ഏറ്റവും കൂടുതല്‍ അകപ്പെടുന്നത് ചില വീടമ്മമാരാണ് ഇതുപോലെ തന്നെയാണ് ഗൃഹോപകരണ വില്പനയിലും മറ്റും വീട്ടമ്മമാരെ പറ്റിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: