കാഞ്ഞങ്ങാട്: മുസ്ളീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഇതേതുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് പുതിയ കോട്ടയിലെ ലീഗ് ഹൗസിലാണ് യോഗം ചേര്‍ന്നത്. 120 കൗണ്‍സിലര്‍മാരില്‍ 80 ഓളം പേര് യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഹക്കീം മീനാപ്പീസ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ടായതിനെതുടര്ന്ന് ആ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താനാണ് പ്രധാനമായും യോഗം വിളിച്ച് കൂട്ടിയത്. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ടി.മുത്തലിബിണ്റ്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രകോപനപരമായ ചില പരാമര്‍ശങ്ങളുണ്ടായത് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങളെ ചൊടിപ്പിച്ചു. ഇതോടെ യോഗത്തില്‍ ബഹളം ഉയരുകയും കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യേറ്റം നടക്കുകയും ചെയ്തു. യോഗം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: