പാലാ: ബാര്‍ഹോട്ടലിലുണ്ടായ സംഘര്‍ഷത്തിണ്റ്റെ പേരില്‍ പഞ്ചായത്ത് ഭരണസമിതിയംഗം ഉള്‍പ്പെടെയുള്ളവരെ പിടികൂടി കെസെടുത്തതിനു പിന്നില്‍ പോലീസും കേരളാ കോണ്‍ഗ്രസിണ്റ്റെ ഒരു പ്രമുഖ നേതാവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന. തിങ്കളാഴ്ച രാത്രിയാണ് പാലാ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ഹോട്ടലില്‍ സംഘര്‍ഷമുണ്ടായതിണ്റ്റെ പേരില്‍ ഇവരെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തത്. ബാറില്‍ തങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന് സൃഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ചാണ് പഞ്ചായത്ത് അംഗം സി.ബി.ബിജു സംഭവസ്ഥലത്തെത്തുന്നത്. പാലായിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ടവരും ബാര്‍ ജീവനക്കാരും ചേര്‍ന്നാണ് ആക്രമിച്ചത്. ജിവനക്കാര്‍ ബാറടച്ച് പോലീസില്‍ വിവരമറിയിച്ചതനുസരിച്ചാണ് എസ്‌ഐ ജോയ്മാത്യുവിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹോട്ടലിലെത്തിയത്. ബിജു ഉള്‍പ്പെടെ പത്തു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്വട്ടേഷന്‍ സംഘത്തോടൊപ്പം ലോക്കപ്പിലിട്ട് പാര്‍ട്ടിനേതാവിണ്റ്റെ പക പോക്കലിന് എസ്‌ഐ കൂട്ടുനില്‍ക്കുകയായിരുന്നു. ബാറുടമ സ്റ്റേഷനിലെത്തി തനിക്കു പരാതിയില്ലെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ല. സ്റ്റേഷനിലെത്തിയ തന്നെയും സൃഹൃത്തുക്കളെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം ലോക്കപ്പിലിടുകയും ചെയ്തതായി ബിജു പറഞ്ഞു. കയ്യിലിരുന്ന മൊബൈല്‍ഫോണ്‍ വാങ്ങി വച്ചു. വീട്ടിലറിയിക്കാനും പോലീസ് കൂട്ടാക്കിയില്ല. രാത്രി വൈകിയും വീട്ടിലെത്താത്ത ഇവരെ തേടി ബന്ധുക്കളും സുഹൃത്തുക്കളും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പോലീസ് പിടികൂടിയ വിവരമറിയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഇടമറ്റം മൂന്നാം വാര്‍ഡില്‍ മത്സരിച്ച കേരളാകോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് പ്രസിഡനൃ സ്ഥാനാര്‍ത്ഥിയെയാണ് ബിജു പരാജയപ്പെടുത്തിയത്. ബിജെപി പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ചാണ് പ്രസിഡണ്റ്റ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്. ബിജുവിനെ കള്ളക്കേസില്‍ കുടുക്കി പ്രതിഛായ കളങ്കപ്പെടുത്തുന്നതിന് നടത്തിയ ഗൂഢാലോചനക്കു പിന്നില്‍ ഈ നേതാവിണ്റ്റെ പക പോക്കലാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഗുരുതരമായവകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തത്. ബിജുവിനൊപ്പം അഞ്ചുപേര്‍ക്കും ക്വട്ടേഷന്‍ സംഘത്തിലെ നാലുപേര്‍ക്കും എതിരെയാണ് കേസ്. ലോക്കപ്പില്‍ വച്ച് നെഞ്ചുവേദനയുണ്ടായ ബിജുവിനെ അശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് സംഘം തയ്യാറായില്ലെന്നാക്ഷേപമുണ്ട്. ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരുടെ പേരുകള്‍ക്കൊപ്പം ഇടകലര്‍ത്തിയാണ് ഈ ആറു പേരുടെയും പേരുകള്‍ ചേര്‍ത്തിരിക്കുന്നത്. ഗുണ്ടാ സംഘത്തോടൊപ്പം കൈവിലങ്ങിട്ട് പൊതുറോഡിലൂടെ നടത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത് എതിര്‍പ്പിനിടയാക്കി. പ്രശ്നം ഗുരുതരമാകുമെന്ന് മനസിലാക്കിയ പോലീസ് പിന്നീട് കൈവിലങ്ങ് മാറ്റുകയായിരുന്നു. ഇതില്‍ നിന്നും ബിജുവിനെ ലക്ഷ്യം വച്ചായിരുന്നു പോലീസിണ്റ്റെ എല്ലാ നടപടികളും എന്ന് വ്യക്തം. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനും അനാവശ്യ കാലതാമസമുണ്ടാക്കിയതായി ആക്ഷേപമുണ്ട്. ജാമ്യം കിട്ടിയ ബിജു ഉള്‍പ്പെടെയുള്ളവരെ പാലാ ഗവണ്‍മെണ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ ഉന്നത പോലീസധികാരികള്‍ക്ക് പരാതി നല്‍കുമെന്നും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ സമ്മേളനങ്ങളും സമരപരിപാടികളും ആരംഭിക്കുമെന്നും ബിജെപി സംസ്ഥാന നേതാവ് അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി പറഞ്ഞു. സംസ്ഥാന സമിതിയംഗം എസ്.ജയസൂര്യന്‍, നിയോജകമണ്ഡലം പ്രസിഡണ്റ്റ് സി.പി.നിര്‍മലന്‍, സെക്രട്ടറി കെ.എന്‍.മോഹനന്‍, ജില്ലാ വൈസ്പ്രസിഡനൃ ടി.ആര്‍.നരേന്ദ്രന്‍, മുത്തോലി ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.രഞ്ജിത്, ടി.ടി.വിനീത്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സജന്‍ സെബാസ്റ്റ്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: