Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു കൃഷ്ണഗാഥ കൂടി

Janmabhumi Online by Janmabhumi Online
Jul 27, 2011, 11:45 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

ഇതൊരു ഗ്രന്ഥത്തെക്കുറിച്ചാണ്‌. മൂന്ന്‌ ദിവസം മുമ്പ്‌ പ്രകാശനം ചെയ്യപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചുള്ള ഈ കുറിപ്പ്‌, പക്ഷേ ഒരു പുസ്തകാവലോകനമല്ല. പുസ്തകം മുഴുവന്‍ മനസ്സിരുത്തി വായിച്ച്‌ തീര്‍ക്കാനുള്ള സമയമോ സാവകാശമോ ലഭിക്കാത്തതിനാലാണ്‌ ഇതൊരു പുസ്തകാവലോകനമല്ലെന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്‌. പുസ്തകപ്രകാശന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വാക്കുകളില്‍, വിശ്വസാഹിത്യ സാഗരത്തിലുടനീളം തുഴഞ്ഞു നടക്കേണ്ട ഒരു നൗകയാണ്‌ കോവളം കടല്‍ത്തീരത്തുനിന്ന്‌ കഴിഞ്ഞദിവസം കടലിലിറക്കിയ (ലോഞ്ച്‌ ചെയ്ത) ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ആത്മകഥ. അതൊരു വിജയഗാഥയാണ്‌. എല്ലാ അര്‍ത്ഥത്തിലും ഒരു വടക്കന്‍ വിജയഗാഥ. കണ്ണൂരെ ഒരു പാവപ്പെട്ട കുടുംബത്തിലെ എട്ട്‌ മക്കളില്‍ ഒരാളാണ്‌ കൃഷ്ണന്‍ നായര്‍. വസുദേവ-ദേവകിമാരുടെ എട്ടാമത്തെ സന്തതിയായിരുന്നു ഭഗവാന്‍ കൃഷ്ണന്‍. കൃഷ്ണന്റെ വിജയഗാഥയാണ്‌ ചെറുശ്ശേരിയുടെ വിഖ്യാതമായ ‘കൃഷ്ണഗാഥ’. വിശ്വവിശ്രുത ഹോട്ടല്‍ ഗ്രൂപ്പായ ‘ലീല’യുടെ സ്ഥാപകാധ്യക്ഷനും അമരക്കാരനുമായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ വിജയഗാഥയ്‌ക്ക്‌ പേരിട്ടിരിക്കുന്നതും ‘കൃഷ്ണലീല’യെന്നാണ്‌. പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി കഴിഞ്ഞ തിങ്കളാഴ്ച കോവളത്തെ ലീലാ ഹോട്ടലില്‍ വച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ‘കൃഷ്ണലീല’ പുറത്തിറക്കി.

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെക്കുറിച്ച്‌ ഇതിന്‌ മുമ്പും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്‌. രണ്ടുവര്‍ഷം മുമ്പാണത്‌. ആതിഥേയ വ്യവസായരംഗത്തെ ഈ അതികായനെക്കുറിച്ച്‌ ഒട്ടേറെ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ എനിക്ക്‌ ആദ്യമായി കാണാനും ആശയവിനിമയം നടത്താനും കഴിഞ്ഞത്‌ അപ്പോഴാണ്‌. ക്യാപ്റ്റന്‍ നായരുടെ കണ്ണൂരിലെ വസതിയിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയത്‌, ആദ്യകാലങ്ങളില്‍ അദ്ദേഹത്തോടൊപ്പം ‘ലീല’യില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.എസ്‌.നായരാണ്‌. പരിചയപ്പെടുത്തുന്നതിന്‌ മുമ്പ്‌ തന്നെ എന്റെ മുഖം തനിക്ക്‌ പരിചയമുണ്ടെന്ന്‌ ക്യാപ്റ്റന്‍ നായര്‍ പറഞ്ഞപ്പോള്‍ കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ കേരളത്തിന്റെ ഈ മഹാനായ പുത്രനെ ഇതിനുമുമ്പ്‌ ഒരിക്കല്‍പ്പോലും കാണാന്‍ ശ്രമിച്ചില്ലല്ലോ എന്നതില്‍ എനിക്ക്‌ കുറ്റബോധം തോന്നി. മഹാനെന്ന്‌ ക്യാപ്റ്റന്‍ നായരെ ഇവിടെ വിശേഷിപ്പിച്ചത്‌ മനഃപൂര്‍വമാണ്‌. മൂന്നുതരം മഹാന്മാരെക്കുറിച്ചാണ്‌ ഷേക്സ്പിയര്‍ പറഞ്ഞുവെച്ചിട്ടുള്ളത്‌- മഹാന്മാരായി ജനിക്കുന്നവര്‍, മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നവര്‍, മഹത്വം ആര്‍ജിക്കുന്നവര്‍. മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നവര്‍ നമുക്കിടയില്‍ ഇന്ന്‌ ധാരാളമാണ്‌. മഹാന്മാരായി ജനിക്കുന്നവരും മഹത്വം ആര്‍ജിക്കുന്നവരും വളരെ വിരളവും. ചിത്തരത്ത്‌ പൂവക്കാട്ട്‌ കൃഷ്ണന്‍ നായര്‍ മഹത്വം ആര്‍ജിക്കുകയായിരുന്നു. ആ ചരിത്രമാണ്‌ ‘കൃഷ്ണലീല’ അവതരിപ്പിക്കുന്നത്‌.

എന്തുകൊണ്ടാണെന്നറിയില്ല, വളരെ വൈകിയാണ്‌ പരിചയപ്പെട്ടതെങ്കിലും ക്യാപ്റ്റന്‍ നായര്‍ക്ക്‌ എന്നോട്‌ എന്തോ ഒരു പ്രത്യേക സ്നേഹമുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. എപ്പോള്‍ കേരളത്തിലെത്തിയാലും എത്ര തിരക്കിലാണെങ്കിലും അദ്ദേഹം വരുന്ന വിവരം എന്നെ അറിയിക്കാറുണ്ട്‌. ലേഖനങ്ങളിലോ ചാനല്‍ ചര്‍ച്ചകളിലോ വല്ലപ്പോഴും എന്റെ അഭിപ്രായങ്ങള്‍ കാണാനിടയായാലുടനെ അദ്ദേഹം പ്രതികരണം അറിയിക്കാറുണ്ട്‌. അദ്ദേഹത്തിന്റെയോ ലീലാ ഗ്രൂപ്പിന്റേതോ ആയ എന്ത്‌ പരിപാടിക്കും എന്നെ ക്ഷണിക്കുന്നു. ‘കൃഷ്ണലീല’യുടെ പ്രകാശനത്തിനും എന്നെ ക്ഷണിച്ചു. വ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ ആത്മകഥയായി അവതരിപ്പിക്കണമെന്ന്‌ രണ്ടുവര്‍ഷം മുമ്പ്‌ അദ്ദേഹത്തോട്‌ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യവസായോത്സുകതയില്‍ വളരെ പിന്നിലായ മലയാളികള്‍ക്ക്‌ അതൊരു വഴികാട്ടിയും പാഠപുസ്തകവുമാവും എന്നതിനാലായിരുന്നു ആ അഭ്യര്‍ത്ഥന. ആത്മകഥാ പദ്ധതിയെക്കുറിച്ച്‌, ക്യാപ്റ്റന്‍ നായരുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ സ്പെഷ്യല്‍ പ്രോജക്ടിന്റെ ചുമതല വഹിക്കുന്ന മുന്‍ അമൃതാ ടിവി സിഇഒ സുധാകര്‍ ജയറാം, കുറേ മണിക്കൂറുകള്‍ ഞാനുമായി ഏതാനും മാസം മുമ്പ്‌ ചര്‍ച്ച ചെയ്തിരുന്നു. ഒടുവിലിതാ, പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അത്‌ പുറത്തുവന്നിരിക്കുന്നു. പക്ഷേ അത്‌ അപൂര്‍ണമാണെന്ന്‌ ഞാന്‍ പറയും. കാരണം ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ വിജയഗാഥ പൂര്‍ണമാവണമെങ്കില്‍ ഇനിയുമേറെ വാള്യങ്ങള്‍ വേണം.

ക്യാപ്റ്റന്‍ നായരെ കേരളം ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന്‌ നല്‍കിയിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മറിച്ച്‌ നിന്ദയല്ലേ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‌ നാട്ടില്‍നിന്ന്‌ കിട്ടിയിട്ടുള്ളത്‌? പ്രതിഭകളെ തിരിച്ചറിയാനും അവരെ അംഗീകരിക്കാനും പ്രബുദ്ധമെന്ന്‌ അഭിമാനിക്കുന്ന കേരളത്തിനെന്തോ വൈമനസ്യമുണ്ട്‌. കഴിയുമെങ്കില്‍ വിവാദത്തില്‍പ്പെടുത്തി അവരെ അവഹേളിക്കുന്നതിലും ആട്ടിയകറ്റുന്നതിലുമാണ്‌ നമുക്ക്‌ ആവേശം. എം.കെ.കെ.നായരുടെയും കെ.പി.പി.നമ്പ്യാരുടെയുമൊക്കെ തിക്താനുഭവങ്ങള്‍ നമുക്ക്‌ മുമ്പിലുള്ളപ്പോള്‍ ‘കൃതഘ്നതേ നിന്റെ പേരോ കേരളം’ എന്ന്‌ ചിന്തിച്ചുപോകും. ക്യാപ്റ്റന്‍ നായരുടെയും കേരളാനുഭവം വ്യത്യസ്തമല്ല. കോവളത്ത്‌ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഹോട്ടല്‍ ആരംഭിച്ച അദ്ദേഹത്തിനെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കുകയായിരുന്നു കേരളത്തിന്റെ രാഷ്‌ട്രീയ നേതൃത്വവും ഭരണകൂടവും. നിയമയുദ്ധങ്ങള്‍ നിരവധി വേണ്ടിവന്നു അദ്ദേഹത്തിന്‌ ഇവിടെ ചുവടുറപ്പിക്കാന്‍. കണ്ണൂരില്‍ വിമാനത്താവളം വികസിപ്പിക്കുന്നതിന്‌ ക്യാപ്റ്റന്‍ നായര്‍ നീട്ടിയ സഹായഹസ്തം നിര്‍ദയം തട്ടിത്തെറിപ്പിക്കുകയായിരുന്നു കേരളം.

ക്യാപ്റ്റന്‍ നായരെക്കുറിച്ച്‌ ഞാനാദ്യം കേള്‍ക്കുന്നത്‌ എം.പി.നാരായണപിള്ളയില്‍നിന്നാണ്‌. മുംബൈയിലെ സഹര്‍ വിമാനത്താവളത്തിന്‌ സമീപം വന്‍കിട ഹോട്ടല്‍ പണിയാനുള്ള മലയാളിയുടെ സാഹസത്തെ തകര്‍ക്കാന്‍ മഹാരാഷ്‌ട്ര ലോബി നടത്തിയ ഹീനശ്രമങ്ങളെ എണ്‍പതുകളില്‍ തുറന്നുകാണിച്ചത്‌ നാരായണപിള്ളച്ചേട്ടന്‍ ‘കലാകൗമുദി’യിലൂടെയാണ്‌. കേരളവും കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും കേരളീയനായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ പ്രതിരോധിക്കേണ്ടതാണെന്ന്‌ നാരായണപിള്ളച്ചേട്ടന്‍ അന്നെഴുതി. തോറ്റ്‌ പിന്‍വാങ്ങുകയെന്നത്‌ കൃഷ്ണലീലയല്ല. വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റുകയെന്നതാണ്‌ കൃഷ്ണലീല. മഹാരാഷ്‌ട്ര ലോബിയുടെ വെല്ലുവിളി മഹത്തായൊരു അവസരമായാണ്‌ ക്യാപ്റ്റന്‍ നായര്‍ കണ്ടത്‌. അമ്പതുകളില്‍ ബുഡാപെസ്റ്റിലെ കെമ്പിന്‍സ്കി ഹോട്ടലില്‍ ഒരു ഇന്റര്‍നാഷണല്‍ ഹാന്റ്ലൂം ട്രെയ്ഡ്‌ ഡെലിഗേഷനിലെ അംഗമായി തങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ മനസ്സിലുയര്‍ന്ന ഇതുപോലൊന്ന്‌ ഇന്ത്യയിലും വേണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനാണ്‌ ആ അവസരം അദ്ദേഹം വിനിയോഗിച്ചത്‌. അതുകൊണ്ട്‌ കേരളം അദ്ദേഹത്തിന്‌ പുതിയ വെല്ലുവിളി ഉയര്‍ത്തുകയാണ്‌. അതായത്‌ പുത്തന്‍ അവസരങ്ങളെന്നര്‍ത്ഥം. ഒരു കോവളം ഹോട്ടലില്‍ മാത്രം ഒതുങ്ങുന്നതല്ല ക്യാപ്റ്റന്‍ നായരുടെ കേരളത്തിലെ സ്വപ്നം. കൂടുതല്‍ കൃഷ്ണലീലക്കായി കേരളവും കേരളീയരും കാത്തിരിക്കുന്നു. അതിന്‌ അരങ്ങൊരുക്കേണ്ടത്‌ സംസ്ഥാനത്തെ രാഷ്‌ട്രീയ നേതൃത്വവും സര്‍ക്കാരുമാണ്‌.

ഹരി എസ.്‌ കര്‍ത്താ

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം : യുവാവ് പിടിയിൽ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies