പൊന്‍കുന്നം: ചെറുവള്ളി ക്ഷേത്ര ഗോപുരത്തിനു സമീപം ഹൈവേ വികസനത്തിനായി അക്വയര്‍ ചെയ്ത സ്ഥലത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള റെഡ് എന്ന സംഘടനയും പ്രദേശത്തെ ചില ആളുകളും ചേര്‍ന്ന് വെയിറ്റിംഗ് ഷെഡ് പോലുള്ള താത്കാലിക ഷെഡ് നിര്‍മ്മിക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഷെഡ് നിര്‍മ്മാണം നടന്നത്. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ മണിമല പോലീസ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാത്രിവീണ്ടും നിര്‍മ്മാണത്തിന് ശ്രമമുണ്ടായപ്പോള്‍ നാട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പഞ്ചായത്തംഗങ്ങളായ സുരേഷ് ടി.നായര്‍, പി.ജി.രാജീവ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ഇടപെട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ബന്ധപ്പെട്ടവരെ വിളിച്ചു ചേര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തിയതനുസരിച്ച് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും തല്‍സ്ഥിതി തുടരാനും തീരുമാനിച്ചു. ചെറുവള്ളി മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ ശ്രമമാണ് ഷെഡ് നിര്‍മ്മാണവും വിവാദങ്ങളുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: