തിരുവനന്തപുരം: ധനവിനിയോഗ ബില്ലുപോലും പാസാക്കിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തി. ആളുമാറി വോട്ട് ചെയ്താണ് സര്‍ക്കാരിനെ രക്ഷിച്ചതെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് ഇടതുമുന്നണിയുടെ ജനപ്രതിനികള്‍ നടത്തുന്ന സെക്രട്ടേറിയറ്റ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. നൂറുദിന കര്മപരിപാടിയെക്കുറിച്ച് പ്രസംഗിച്ച് നടക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ചെല്ലുന്നിടത്തെല്ലാം കൂവലാണ് ലഭിക്കുന്നത്.
ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ പൂര്‍ണമായി അവഗണിച്ചുവെന്നും വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. നേതാക്കളായ സി.ദിവാകരന്, മാത്യുടി.തോമസ്, എന്‍.കെ.പ്രേമചന്ദ്രന്, എ.കെ.ശശീന്ദ്രന്, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്‍.ഡി.എഫ് എം.പി, എം.എല്‍.എമാര്‍, കോര്പ്പറേഷന്-മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, തൃത്താല പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, അംഗങ്ങള്‍ തുടങ്ങിയവരും സത്യഗ്രഹത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: