കൊച്ചി: ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്ത രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി കള്ളക്കടത്തുകാരന് രാജേഷ് ഭരദ്വാജിനെ കൊച്ചിയില്‍ കൊണ്ടു വന്നു. കഴിഞ്ഞ ദിവസം ഛണ്ഡീഗഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2008ല്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനൊന്ന് കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസിലെ പ്രതിയാണ് രാജേഷ് ഭരദ്വാജ്. 2008ല്‍ തന്നെ ഇയാലെ ചണ്ഡീഗഡില്‍ വച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഡി.ആര്.ഐ നടത്തിയിരുന്നു. എന്നാല്‍ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ ഇയാള്‍ തട്ടിക്കൊണ്ടു പോയി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാജേഷിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കോടീശ്വരനായ ഇയാള്‍ക്കു ചാണ്ഡിഗഡില്‍ നക്ഷത്ര ഹോട്ടലുകളും നിരവധി വന്‍കിട സംരംഭങ്ങളുമുണ്ട്. രാജസ്ഥാനിലെയും ഹിമാചലിലെയും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമായി രാജേഷിന് നല്ല ബന്ധമാണുള്ളത്. ഈ ബന്ധം കാരണം ഇയാള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ പോലീസ് താത്പര്യം കാണിച്ചില്ല. ഇതേത്തുടര്‍ന്നാണ് പോലീസിനെ അറിയിക്കാതെ ഡി.ആര്.ഐ തനിച്ചു നീങ്ങിയത്.
രാജസ്ഥാനില്‍ നിന്നും ഹെറോയിന്‍ ചണ്ഡീഗഡ് വഴി കോഴിക്കോട്ട് കൊണ്ടു വന്ന ശേഷം അവിടെ നിന്നും മലയാളികള്‍ വഴി ഗള്‍ഫില്‍ മയക്കുമരുന്ന് വിതരണം ചെയ്യുകയായാണ് ഇയ്യാളുടെ രീതി. ഇതുവഴി കോറ്റിക്കണക്കിന് രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേര്‍ന്നതായി ഡി.ആര്.ഐ കണ്ടെത്തിയിട്ടുണ്ട്.
രാജസ്ഥാന് സ്വദേശിയായ മറ്റൊരു പ്രതിയേയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്. 2008ല്‍ കോഴിക്കോട് നിന്ന് ഹെറോയിന്‍ പിടി കൂടിയ കേസുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് കള്ളക്കടത്തില്‍ രാജേഷിന്റെ പങ്ക് വ്യക്തമായത്. കേസില്‍ ആറുപേരെ ഡി.ആര്.ഐ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: