പൊന്‍കുന്നം: ശബരിമല പാതയായ പൊന്‍കുന്നം എരുമേലി റോഡിണ്റ്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു. വാട്ടര്‍ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡ് അപകടക്കെണിയായി മാറിയിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ റോഡ് നന്നാക്കാതെയിരിക്കുകയും വാട്ടര്‍ അതോറിട്ടി വീണ്ടും വെട്ടിപ്പൊളിക്കല്‍ തുടരുകയും ചെയ്തപ്പോള്‍ ബിജെപിയും യുവമോര്‍ച്ചയും നിരന്തരമായി സമരം നടത്തുകയും ചെയ്തു. വകുപ്പുകളെ ഏകോപിപ്പിച്ച് റോഡിനെ രക്ഷിക്കാന്‍ എംഎല്‍എ തയ്യാറാവണമെന്ന സമരക്കാരുടെ ആവശ്യത്തിണ്റ്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി പിഡബ്ള്യൂഡി റെസ്തൗസില് പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്തിയത്. ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ പിഡബ്ള്യൂഡി റോഡില്‍ കോണ്‍ക്രീറ്റിംഗ് അരംഭിക്കും. സമരക്കാര്‍ തടഞ്ഞിട്ട വാട്ടര്‍ അതോറിട്ടി പണികളും ഇതോടെ പുനരാരംഭിക്കും. യോഗത്തില്‍ എന്‍.ജയരാജ് എംഎല്‍എ, പിഡബ്ള്യൂഡി കാഞ്ഞിരപ്പള്ളി സെക്ഷന്‍ അസി.എഞ്ചിനീയര്‍ ടി.ആര്.ചന്ദ്രബാബു, വാട്ടര്‍ അതോറിട്ടി കോട്ടയം സബ്ഡിവിഷന് അസി.എഞ്ചിനീയര്‍ സുബ്രഹ്മണ്യ അയ്യര്‍, ബിജെപി സമരസമിതി പ്രവര്‍ത്തകരായ കെ.ജി.കണ്ണന്, വിജു മണക്കാട്, ജി.അനില്‍കുമാര്‍, വൈശാഖ് എസ്.നായര്‍, വാട്ടര്‍ അതോറിട്ടി കരാറുകാരന് എന്നിവര്‍ പങ്കെടുത്തു. എന്‍എച്ച് ൨൨൦ ഹൈവേ ഉപരോധവും, പിഡബ്ള്യൂഡി ഓഫീസ് ഘരാവോയും, വകുപ്പുകളുടെ ശവമഞ്ചവും റീത്തുസമര്പ്പമവും അടക്കം ബിജെപിയും യുവമോര്‍ച്ചയും നിരന്തര സമരത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: