കോട്ടയം: പോലീസ് സേനാംഗങ്ങള്‍ സമൂഹത്തിണ്റ്റെ സുരക്ഷയ്ക്ക് പരിശ്രമിക്കണമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കെ.എ.പി. അഞ്ചാം ബറ്റാലിയണ്റ്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ൧൭൯ പേരാണ് ഈ പാസിംഗ് ഔട്ടോടെ സേനയുടെ ാഗമായത്. സാധാരണ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കുകയായിരിക്കണം പോലീസ് സേനയുടെ പ്രഥമലക്ഷ്യം. നിയമവിധേയമായും നിര്യമായും പോലീസ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരേഡ് കമാണ്ടര്‍ ദീപു നടേശന് നയിച്ചു. പരിശീലനകാലത്ത് ബസ്റ്റ് ഔട്ട്ഡോര്‍ ഓള് റൗണ്ടറായി ഇടുക്കി ആനവിലാസം ചൂളക്കല്‍ സി.കെ. സിബിയെയും ബസ്റ്റ് ഇന്‍ഡോര്‍ കേഡറ്റായി കോട്ടയം കല്ലറ വലിയപറമ്പില്‍ ബിനേഷ് ബി.ആറിനെയും ബസ്റ്റ് ഷൂട്ടറായി തലയോലപ്പറമ്പ് മിഡായിക്കുന്ന് ദീപു നടേശനെയും തെരഞ്ഞെടുത്തു. ഇവര്‍ക്കുളള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ എം.എല്‍.എ.മാരായ മോന്‍സ് ജോസഫ്, സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ്, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ്, ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, പോലീസ് ഓഫീസര്‍മാര്‍, കേഡറ്റുകളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: