നീലേശ്വരം: സിപി എമ്മിലെ പോര് രൂക്ഷമായതിനെ തുടര്‍ന്ന് നീലേശ്വരം നഗരസഭാ വൈസ് ചെയര്മാന് സ്ഥാനം പി.രമേശന് രാജിക്കൊരുങ്ങുന്നു. മടിക്കൈ കോപ്പറേറ്റീവ് ബാങ്കിലെ മാനേജരുടെ ജോലി രാജി വെപ്പിച്ച് പാര്‍ട്ടി നിര്‍ബന്ധ പൂര്‍വ്വമാണ് രമേശനെ വൈസ് ചെയര്മാന് സ്ഥാനാര്‍ത്ഥിയാക്കിയത്. നീലേശ്വരം പള്ളിക്കര വാര്‍ഡില്‍ നിന്നാണ് രമേശന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. നഗരസഭാ ഭരണത്തിനെതിരെ പാര്‍ട്ടിയില്‍ നീലേശ്വരത്തെ ചില ഉന്നത സിപിഎം നേതാക്കള്‍ തന്നെ ആഞ്ഞടിക്കുമ്പോള്‍ ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ രമേശന് കഴിയുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് വരുമ്പോള്‍ രാജി വെക്കാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രമേശന് പറയുന്നത്. രണ്ടാഴ്ചക്കുള്ളില്‍ രാജിക്കത്ത് രമേശന് നഗരസഭാ സെക്രട്ടറിക്ക് നല്‍കും. രമേശന് മത്സരിച്ച പള്ളിക്കര വാര്‍ഡിലെ ഒഴിവില്‍ സിപിഎം നീലേശ്വരം വാര്‍ഡിലെ ഏരിയാ സെക്രട്ടറി കരുവാക്കല്‍ ദാമോദരന്‍ മത്സരിക്കുമെന്നാണ് പറയപ്പെടുന്നത്. നഗരസഭയുടെ ചിറപ്പുറത്തെ മാലിന്യ സംസ്ക്കരണ പ്ളാണ്റ്റുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രശ്നങ്ങള്‍ കോടതിയിലെത്താന്‍ പ്രധാന കാരണം ചിറപ്പുറത്തെ പാര്ട്ടിമെമ്പര്മാരുള്പ്പെടെയുള്ള നേതാക്കളാണ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സിപിഎം ഭരിക്കുന്ന നഗരസഭയ്ക്കെതിരെ പാര്‍ട്ടി നേതാക്കള്‍ സമരം നടത്തുന്ന സ്ഥിതിയാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: