തിരുവനന്തപുരം: ദേശീയ പാതയ്ക്കു കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു നഷ്ടപരിഹാര പാക്കേജിനു രൂപം നല്കാന് പ്രത്യേക സമിതിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് 27നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. കെ.എസ്.ടി.പി, മൂലമ്പിള്ളി പാക്കേജുകളുടെ നല്ലവശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും രൂപരേഖ നിശ്ചയിക്കുക. പണം നല്‍കാതെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ല.
ചീഫ് സെക്രട്ടറിക്കു പുറമെ റവന്യു, ഫിനാന്‍ഷ്യല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ദേശീയ പാത 47, 17 എന്നിവയുടെ സ്ഥലമേറ്റെടുക്കല്‍, സ്ഥലമുടമകള്‍ക്കു മുഴുവന്‍ തുകയും നല്‍കിയതിനു ശേഷം മതിയെന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
നഷ്ടപരിഹാരത്തുക നല്കേണ്ടതു കേന്ദ്ര സര്‍ക്കാരാണ്. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ മറ്റു പാക്കേജുകളും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനത്തിന് 1000 കോടി രൂപയുടെ അധിക ബാധ്യത വരുത്തുന്ന നടപടിയാണിത്. അധികതുക കണ്ടെത്താന്‍ കൂടുതല്‍ കേന്ദ്രസഹായം അഭ്യര്‍ഥിക്കും.
സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: