തൃശൂര്‍: സ്വകാര്യ ആശുപത്രിയില്‍ യുവതിയെ അനസ്തേഷ്യ നല്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നഴ്സിങ് അസിസ്റ്റനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എടപ്പാള്‍ സ്വദേശിനിയാണ് പീഡനത്തിനിരയായത്.
അനസ്തേഷ്യ നല്കിയ ശേഷം പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കുകയായിരുന്നുവെന്നാണ് പരാതി. വെള്ളിയാഴ്ച നടന്ന സംഭവത്തെക്കുറിച്ചു യുവതി ഞായറാഴ്ചയാണ് ഭര്‍ത്താവിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു.
പരാതി നല്‍കിയിട്ടും കുറ്റക്കാരനെ പിടികൂടാന്‍ പോലീസ് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഇതേതുടര്‍ന്ന് കുറ്റക്കാരനായ മെയില്‍ നഴ്സിനെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. സംശയമുള്ള ഏതാനുംപേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: