ക്ലീം മന്ത്രരൂപപാശാഢ്യാ ക്ലീം കാരവൃരോ ഈശാ
ക്ലീം രൂപേക്ഷിശരസനാ ക്ലീം രൂപശരധാരിണീ
ക്ലീം മന്ത്രരൂപപാശാഢ്യാ: – ‘ക്ലീം’ എന്ന മന്ത്രാക്ഷരം രൂപമായ പാശം എന്ന ആയുധമുള്ളവള്. ദേവീമന്ത്രങ്ങളില് പ്രധാനമായ ഒരു മന്ത്രാക്ഷരമാണ് ‘ക്ലീം’. ഇതിനെ കാമര്യജ ബീജമെന്ന് പറയാറുണ്ട്. ഈ ശ്ലോകത്തില്‍ ദേവിയുടെ ലളിതാ രൂപത്തിലെ ആയുധങ്ങളായ പാശം, അങ്കുശം, കരിമ്പുവില്ല്, ബാണങ്ങള്‍ എന്നിവയെല്ലാം ക്ലീം എന്ന മന്ത്രമാണെന്നും സങ്കല്‍പ്പിക്കുന്നു. ലളിതാസഹസ്രനാമത്തില്‍ ദേവിയുടെ പാശായുധത്ത “രാഗസ്വരൂപപാശശമായി അവതരിപ്പിക്കുന്നു. ഇവിടെ ‘ക്ലീം’ എന്ന മന്ത്രമായി പറയുന്നു. ‘ക്ലീം’ എന്ന മന്ത്രാശക്ഷരം കൊണ്ട് ശ്ലോകം തുടങ്ങുന്നു.
ക്ലീം കാരാഖ്യവരാങ്കുശാ: – ക്ലീം കാരം എന്നുപേരുള്ള അങ്കുരം എന്ന ശ്രേഷ്ഠമായ ആയുധമുള്ളവള്. അങ്കുശം തോട്ടിയാണ്. ‘കോധാകാരാംകുശ’മായി ലളിതാസഹസ്രനാമം ഈ ആയുധത്തെ അവതരിപ്പിക്കുന്നു. ഇവിടെ ‘ക്ലീം’ എന്ന കാമരാജബീജം ആവര്‍ത്തിക്കുന്നു.
ക്ലീംരൂപേക്ഷുശരാസനാ:- ക്ലീം രൂപമായ ഇക്ഷുശരാസനം ഉള്ളവള്‍. ഇക്ഷു-കരിമ്പ്. ശരാസനം – വില്ല്. ഇക്ഷുരാസനം – കരിമ്പുവില്ല്, ദേവിയുടെ ഒരു കയ്യില്‍ കരിമ്പുവില്ലാണ്. വില്ലുണ്ടാക്കാന്‍ തീരെ പറ്റാത്ത സാധാരണമാണ് കരിമ്പ്. പക്ഷേ ദേവിക്ക് അത് വഴങ്ങും. ദേവിയുടെ കരിമ്പുവില്ലിനെ ‘മനോരൂപേക്ഷുകോദണ്ഡ’മായാണ് ലളിതാസഹസ്രനാമം വിവരിക്കുന്നത്. ഈ ശ്ലോകത്തില്‍ വില്ലും ‘ക്ലീം’ എന്ന മന്ത്രാക്ഷരം തന്നെ.
ക്ലീം രൂപശരധാരിണീ – ‘ക്ലീം’ എന്ന മന്ത്രാക്ഷരരൂപമായ ശരംധരിച്ചവള്. ‘പഞ്ചതന്മാ്രത്രകളെയാണ് ദേവിയുടെ അമ്പുകളായി ലളിതാസഹസ്രനാമം പറയുന്നത്. കനകധാരാ സഹസ്രനാമത്തില് നാലായുധങ്ങളും ‘ക്ലീം’ കാരം എന്ന കാമരാജമന്ത്രം തന്നെ.
ഐംകാരമന്ത്രബീജസ്ഥാ വാഗ്വിഭൂതിപ്രദായിനി
ഐരാവതീപ്രഭായുക്തോ ഐഹികാനന്ദ ശേവധിഃ
ഐംകാരമന്ത്ര ബീജസ്ഥാ: – ഐം കാരം എ ബീജമന്ത്രത്തില് സ്ഥിതി ചെയ്യുന്നവള്‍. ‘ഐം’ എന്ന മന്ത്രാക്ഷരം വാഗ്ഭവ ബീജമാണെന്ന് മുമ്പ് പറഞ്ഞു. കനകധാരദേവിയുടെ മന്ത്രശരീരത്തിന്റെ ഭാഗമായി ഇവിടെ സ്വീകരിച്ചു. ‘ഐം’ എന്ന മന്ത്രാക്ഷരംകൊണ്ട് ശ്ലോകം ആരംഭിക്കുന്നു. ഈ മന്ത്രാക്ഷരത്തില് ദേവി ചൈതന്യവതിയായി സ്ഥിതിചെയ്യുന്നു.
വാഗ്വിഭൂതിപ്രദായിനീ:- വാക്കാകുന്ന ഐശ്വര്യം തരുന്നവള്‍ വാഗ്ഭവബീജത്തില് നിന്നാണ് വാക്കുണ്ടാകുന്നത്. ‘ഐം’ എന്ന മന്ത്രം കൊണ്ട് ദേവിയെ ഭജിക്കുന്നവര്‍ക്ക്, വാക് സാമര്‍ത്ഥ്യം ഉണ്ടാകും.
ഐരാവതീപ്രഭായുക്താ – ഐരാവതി – മിന്നല്‍. മിന്നലിന്റെ പ്രാകാശമുള്ളവള്. ദേവി ധര്മ്മാചരണമുള്ളിടത്ത് സ്ഥിരസൗദാമിനിയായി പ്രകാശിക്കുമെന്നും ധര്മ്മാചരണമില്ലാത്തിടത്തു ചെന്നെത്തിയാല്‍ ചഞ്ചല സൗദാമിനിയായി മിന്നി അണയുമെന്നും മുമ്പു പറഞ്ഞു. ഈ നാമത്തില്‍ മിന്നലിന്റെ പ്രകാശമുള്ളവള്‍ എന്നു മാത്രമേ പറയുന്നുള്ളൂ.
ഐഹികാനന്ദശേവധി: ഈ ലോകത്തുജീവിക്കുമ്പോള് അനുഭവിക്കാവുന്ന ആനന്ദമാണ് ഐഹികാനന്ദം. അനേകം കാര്യങ്ങള്‍ കൂടി ചേര്‍ന്നാലേ ഐഹികാനന്ദം അനുഭവിക്കാനാവൂ. ധനം, ജ്ഞാനം, പദവി, ആരോഗ്യം, ബന്ധുക്കള്‍ എന്നിങ്ങനെ. ഈ ഘടകങ്ങളെല്ലാം ദേവീകാരുണ്യമുണ്ടെങ്കില് അനായാസമായി ലഭിക്കും. ഐഹിക സുഖങ്ങളുടെ നിധി (ശേവധി)യാണ് ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: