ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തുറന്ന സമീപനമാണെന്ന് കേന്ദ്ര ആസുത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. മെമ്മോ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും ആസൂത്രണ കമ്മീഷന് പരിഗണിക്കും.
ചെന്നൈ മെട്രോ മാതൃകയില്‍ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അലുവാലിയ പറഞ്ഞു. ഏതു രൂപത്തിലാണ് സംസ്ഥാനം പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോവുക.
സംസ്ഥാന ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്ര ശേഖറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാകും നടപടി. രാജ്യത്തെ നഗര ഗതാഗത സംവിധാനത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിന് അടുത്ത 20 വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള സമഗ്ര പദ്ധതിയാണ് ഇതു വഴി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: