ചെറുവത്തൂറ്: പുസ ്തകങ്ങളുടെ കൂട്ടുകാരിയെതേടി എഴുത്തുകാര്‍ നേരിട്ട് എത്തിയപ്പോള്‍ അതൊരു വൈകാരിക നിമിഷത്തിന് സാക്ഷ്യം വഹിച്ചു. എഴുത്തിണ്റ്റെ വഴികളില്‍ പുതുമുറക്കാരായ കയ്യൂറ്‍ ഭാസ്കരനും സൗമ്യ മുഴക്കോത്തുമാണ് പൊള്ളപ്പൊയിലിലെ സതിയുടെ വസതിയായ സിദ്ധിസദനത്തിലെത്തിയത്. അടുത്തിടെ പ്രസിദ്ധീകരിച്ച തണ്റ്റെ ഉദയഗിരിയിലെ സന്ധ്യ എന്ന പുസ്തകവുമായാണ് ഓട്ടോ ഡ്രൈവറായ ഭാസ്കരന് എത്തിയെങ്കില്‍ വിദ്യാര്‍ത്ഥിനിയായ സൗമ്യ ചിറകറ്റ റോബിന് എന്ന നോവലുമായാണ് സതിയെ കാണാനെത്തിയത്. വായനയുടെ തോഴിയായ സതിയെക്കുറിച്ച് ദൃശ്യ-മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും കേട്ടറിഞ്ഞതാണ് നാട്ടുകാരുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് സതീഭവനത്തില് നേരിട്ടെത്താന്‍ പ്രചോദനമായത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കയ്യില്‍ നിന്ന് അയച്ചുകിട്ടിയ പുസ്തകങ്ങളൊടൊപ്പം ഭാസ്ക്കരണ്റ്റെയും സൗമ്യയുടെയും നോവല്‍ നിധിപോലെ സൂക്ഷിക്കുമെന്ന് സതി പറഞ്ഞു. സിദ്ധി സദനത്തില്‍ നടന്ന ചടങ്ങില്‍ കൊടക്കാട് നാരായണന് പുസ്തകങ്ങള്‍ കൈമാറി. ചെറുവത്തൂറ് യൂണിറ്റി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ കയനി രാജന് അദ്ധ്യക്ഷത വഹിച്ചു. കയ്യൂറ്‍ ഭാസ്ക്കരന്‍ സ്വാഗതവും സൗമ്യ മുഴക്കോം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: