ഇരിട്ടി: സി.പി.എം ക്രിമിനലിനെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ അക്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നെയ്കുടിയന്‍ ലക്ഷ്മണന്(൪൬)നെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് സി.പി.എം ക്രിമിനലും റിമാണ്റ്റ് പ്രതിയുമായ മുണ്ടയാംപറമ്പിലെ ചെങ്ങാംങ്കല് ബിനീഷി(൩൦)നെ പോലീസ്് അറസ്റ്റ് ചെയ്തത്. ആറളം എസ്.ഐ ടി.പി.ദയാനന്ദണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്. ഐ പി.ജോസഫിനൊപ്പം എടൂറ്‍ ടൗണില്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ കാറിണ്റ്റെ ഡോര്‍ പിന്നില്‍ സഞ്ചരിച്ച ബൈക്കില്‍ തട്ടിയെന്നാരോപിച്ച് ലക്ഷ്മണനെ ബിനീഷ് മര്‍ദ്ദിക്കുകയായിരുന്നു. ലക്ഷ്മണന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.ഐ.ടി.യു -സി.പി.എം പ്രവര്‍ത്തകനായ ബിനീഷ് ചെത്തുതൊഴിലാളിയാണ്. മുമ്പ് ബി.ജെ.പി പ്രവര്‍ത്തകരെ മുണ്ടയാംപറമ്പില്‍ വച്ച് ആക്രമിച്ച കേസില്‍ പിടിയിലായ ഇയാള്‍ അടുത്ത കാലത്താണ് റിമാണ്റ്റില് നിന്നും ഇറങ്ങിയത്. കേസ് മട്ടന്നൂറ്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നതിനിടയിലാണ് ഇയാള്‍ മര്‍ദ്ദനകേസില്‍ വീണ്ടും പിടിയിലായത്. ഇയാളെ മട്ടന്നൂറ്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: