തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് ചങ്ങനാശേരി ദിലീപ് കെ.കൈനിക്കരയ്‌ക്ക് ലഭിച്ചു. മലപ്പുറം സ്വദേശി ജാഫര്‍ തട്ടാരത്തൊടി രണ്ടാം റാങ്കും, കൊച്ചി സ്വദേശി വിശ്വജിത്ത് മൂന്നാം റാങ്കും നേടി.
ആകെ 56,336 യോഗ്യത നേടി. 3603 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം അപേക്ഷ സമര്‍പ്പിച്ചതിലെ പിഴവുകള്‍ കാരണം തടഞ്ഞുവച്ചിട്ടുണ്ട്. പരീക്ഷാഫലം മ http://www.cee.kerala.gov.in, http://results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാവും.
പട്ടിക ജാതി വിഭാഗത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി കെ.എസ്.സുമിതിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് മലയിന്‍കീഴ് സ്വദേശി അരുണ്‍കൃഷ്ണയ്‌ക്ക്. പട്ടിക വര്‍ഗ വിഭാഗത്തില്‍ തൊടുപുഴ സ്വദേശി ജോളി ജോര്‍ജ് ഡാനിയേല്‍ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് വയനാട് സ്വദേശി ദീതു ദിവാകര്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: