തൃശൂര്‍ : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പാലക്കാട് മുട്ടിക്കുളം എആര്‍ ക്യാമ്പിലെ നാല് പോലീസുകാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മംഗലാപുരത്ത് നടത്തിയ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് കണ്ടെത്തിയത്. ഇന്നലെയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. പനിയും ജലദോ ഷവു മൂലം പാലക്കാടു നിന്നും മെഡിക്കല്‍ കോളെ ജില്‍ ചികിത്സതേടിയെത്തിയ നാലു പൊലീസുകാര്‍ക്കാണു എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ പ്രത്യേക നിരീക്ഷണ ത്തി ലാണ്. ഈ വര്‍ഷം ഇതാധ്യ മായാണു ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീ കരിക്കുന്നത്. രണ്ടുദിവസം മുന്‍പാണ് ഇവര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സതേ ടിയെത്തിയത്. ജില്ലയില്‍ ഇന്നലെ 1507 പേര്‍ പനിക്കായി ചികിത്സ തേടി വിവിധ ആശുപത്രികളില്‍ എത്തി.
വടക്കാഞ്ചേരിയില്‍ ദിനംപ്രതി നിരവധി പേര്‍ പനി മൂലം ചികിത്സ തേടി എത്തുന്നുണ്ട്. കാഞ്ഞിരക്കോട് ഒന്നാംകല്ലില്‍ ഒന്നര വയസ്സുള്ളകുട്ടിക്ക് ടൈഫോയ്ഡ് കണ്ടെത്തിയിരുന്നു. മറ്റൊരാള്‍ക്ക് മലേറിയ രോഗബാധയും കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രി പരിസര പ്രദേശങ്ങളിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കടങ്ങോട്, വേലൂര്‍, മുണ്ടത്തിക്കോട്, വീരോലിപ്പാടം, മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം എന്നീ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലും പനി പടര്‍ന്നു പിടിക്കുന്നുണ്ട്. പകര്‍ച്ചപനികള്‍ കുറവാണെങ്കിലും ഇത്തവണ സാധാരണ പിനിനിരക്ക് ഉയര്‍ന്നിരിക്കുകയാണ്. ആരോഗ്യവകുപ്പു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പനിബാധിതരുടെ എണ്ണം ജില്ലയില്‍ നാലായിരത്തിന് അടുത്തായിരുന്നുവെന്നും മുന്‍കരുതല്‍ നടപടികളെടുത്തതിന്റെ ഫലമായാണ് ഇത്തവണ പനിബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്നും ഡി.എം.ഒ ഓഫീസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മലേറിയ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളിലൂടെയാണ് മലേറിയ ജില്ലയില്‍ പടരുന്നതെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഈ വര്‍ഷം അറുപതോം മലേറിയ കേസുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്നും പിടിപെട്ട തദ്ദേശിയ മലമ്പനി ആര്‍ക്കും ബാധിച്ചതായി റിപ്പോര്‍ട്ടില്ലെന്നും പുറമേ നിന്നും എത്തിയവരുടെ ശരീരത്തിലുളള രോഗാണുക്കളാണ് അസുഖം പരത്തുന്നതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. അയല്‍സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവിടെനിന്നും നാട്ടിലെത്തുന്നവര്‍ എന്നിവരെല്ലാം മലേറിയ രോഗാണുക്കളുടെ ക്യാരിയര്‍ മാരാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മലേറിയ പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: