തളിപ്പറമ്പ്: പട്ടുവം അക്രമക്കേസുകളില്‍ 21 കേസുകളിലായി 100 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷണത്തിനായി 13 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പട്ടുവം കാവുങ്കലില്‍ മുസ്ളീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവും അതോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളിലുമാണ് 21 കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലാ പോലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണിണ്റ്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടുന്നതിനായി പട്ടുവം പ്രദേശങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രധാന പ്രതികളെയൊന്നും പിടികൂടാനായിട്ടില്ല. കണ്ണൂറ്‍ ഡിഐജി എസ്.ശ്രീജിത്ത് ഇന്നലെ തളിപ്പറമ്പിലെത്തി പ്രശ്നങ്ങള്‍ വിലയിരുത്തി. ഈ മേഖലയില്‍ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.പി.അബ്ദുറസാഖ് നയിക്കുന്ന അന്വേഷണ സംഘത്തില്‍ സിഐമാരായ കെ.ഇ.പ്രേമചന്ദ്രന്‍, കെ.ദാമോദരന്‍, എം.സുനില്‍കുമാര്‍ എസ്‌ഐമാരായ പി.പി.ഉണ്ണികൃഷ്ണന്‍, അനൂപ്, രാജേഷ്, അബ്ദുള്‍ റഹിം എന്നിവരെക്കൂടാതെ എസ്പിയുടെ ക്രൈംസ്ക്വാഡില്‍പ്പെട്ട പോലീസ് സംഘവുമുണ്ട്. കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: