കൊച്ചി: ഡീലര്‍മാര്‍ക്കുള്ള കമ്മിഷന് ഉല്‍പ്പന്ന വിലയുടെ അഞ്ചു ശതമാനമായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടു പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. ഓള് കേരള ഫെഡറേഷന് ഒഫ് പെട്രോളിയം ട്രേഡേഴ്സ് കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചത്.
24 മണിക്കൂറാണ് സമരം. പെട്രോള്‍, ഡീസല്‍ വില യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോളിയം കമ്പനികള്‍ ഉയര്‍ത്തുകയാണ്. എന്നാല്‍ ഡീലര്‍മാര്‍ക്കു നാമമാത്ര കമ്മിഷനാണു ലഭിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ 1.49 രൂപയാണു കമ്മിഷന്. ഡീസലിന് ഇത് 92 പൈസയും.
അശാസ്ത്രിയമായി പമ്പുകള്‍ അനുവദിക്കുന്നതു പ്രതിസന്ധിക്ക് ഇടയാക്കി. 4000 ലിറ്റര്‍ പെട്രോള്‍ കൊണ്ടുവരുമ്പോള്‍ 40 ലിറ്റര്‍ ബാഷ്പീകരിച്ചു പോകുന്നു. ഇതിനു കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാറില്ല. ഈ സാഹചര്യത്തില്‍ പമ്പുകള്‍ നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് ഇവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: