പാമ്പാടി: കേന്ദ്രത്തില്‍ നിന്ന് ദിവസേന കോടികള്‍ കട്ട കള്ളന്മാര് പുറത്തു വരുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിലവറകള്‍ പൊളിച്ച് പുറത്തെടുക്കുന്ന കോടികള്‍ ഒന്നും അല്ലാതായി മാറിയതായി ഡോ.സുകുമാര്‍ അഴീക്കോട്. എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത ൧.൭൬ ലക്ഷംകോടി രൂപാ കട്ട തമിഴ്നാട് മന്ത്രിക്ക് കൂട്ടായി അടുത്ത മന്ത്രിയും എത്തയിരിക്കുന്നു. ദിവസേന കള്ളന്മാര് പറുത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവലോകം സാസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പൊന്കുന്ന വര്‍ക്കി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പാമ്പാടി പെരിഞ്ചേരില്‍ വസതിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഴീക്കോട്. മോഹരാഹിത്യം ഇല്ലാത്തതാണ് ഇന്ത്യയെ ഇന്ന് നശിപ്പിക്കുന്നത്. വ്യക്തിയുടെ ദോഷമാണ് രാഷ്ട്രദോഷമായി വളരുന്നത്. എനിക്കുവേണം എനിക്കു വേണം എന്ന ഭാവം ഉപേക്ഷിക്കലാണ് സന്യാസം. ഇപ്പോഴത്തെ സന്യാസിമാര്ക്കില്ലാത്തതുമിതാണ്. പ്രഭാഷണ കലമാത്രം മതി സന്യാസത്തിന് എങ്കില്‍ ഇട്ടിരിക്കുന്ന ജൂബ്ബായുടെ കളര്‍ മാറ്റിയാല്‍ താനുമൊരു മികച്ച സന്യാസി ആണെന്നും അഴീക്കോട് പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി സാഹിത്യ അക്കാഡമി ചെയര്മാന് ആയിരുന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ ഒരു പുസ്തകം പോലും അച്ചടിച്ച് പ്രസിദ്ധീകരിച്ചില്ല. അതാണ് സന്യാസം. കഥ ആര്‍ക്കും പറയാം. പക്ഷേ ധീരത പ്രകടിപ്പിക്കാന്‍ കഴിയില്ല. കലപ്പയുടെ ശബ്ദമാണ് സംഗീതമെന്ന് വര്‍ക്കിസാര്‍ നമ്മെ പഠിപ്പിച്ചു. രാജാക്കന്മാരുടെ മാത്രം കഥകള്‍ പറഞ്ഞ ഒരു സമൂഹത്തില്‍ പാവങ്ങളുടെ കഥ എഴുതിയ മനുഷ്യനായിരുന്നു വര്‍ക്കിസാര്‍. പാവങ്ങളുടെ ദൈവമായ ക്രിസ്തുവിണ്റ്റെ പിന്തുടര്ച്ചക്കാരായ പുരോഹിതന്മാര് എന്തുകൊണ്ട് വെറുത്തുവെന്ന് അവരാണ് ചിന്തിക്കേണ്ടത്. വര്ക്കിസാറിണ്റ്റെ പേനയ്ക്ക് മഷി നിറച്ചു കൊടുക്കേണ്ട വരാണവര്‍. അല്ലാതെ പേനയ്ക്ക് തീ കൊളുത്തേണ്ടവരല്ല. ആദാമിണ്റ്റെ അബു പോലുള്ള നല്ല സിനിമകളാണ് ഉണ്ടാവേണ്ടത്. സിനിമയിലെ നായകന്മാരുടെ പ്രസംഗമാണ് ഇപ്പോള്‍ സിനിമയായി കാണുന്നത്. പ്രസംഗിക്കുന്നതാണ് സിനിമയെങ്കില്‍ നായകന്മാരെ തോല്പിക്കാനെനിക്ക് കഴിയുമെന്നും അഴീക്കോട് വ്യക്തമാക്കി. സാഹിത്യ ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ അതിണ്റ്റെ രത്നകവാടം തുറന്ന് മലയാള സാഹിത്യ ദേവിക്ക് തിരുമുല്ക്കാഴ്ച വെച്ചയാളാണ് പൊന്‍കുന്നം വര്‍ക്കിയെന്നും അഴീക്കോട് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ൬൨ കൊല്ലത്തെ ഭരണത്തില്‍ ബിപിഎല്‍ കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ദാരിദ്യ്രത്തിന് രേഖ വരച്ച്വച്ചിരിക്കുന്ന സമൂഹമാണ് നമ്മുടേത്. വരഞ്ഞ് വരഞ്ഞ് എല്ലാത്തിനെയും താഴേക്ക് വലിക്കുന്ന ഞണ്ടുകളാണ് മന്ത്രിമാരെന്നും അഴീക്കോട് പറഞ്ഞു. പൊന്‍കുന്നം വര്‍ക്കിയുടെ നാടകങ്ങള്‍ക്ക് നവലോകം സാംസ്കാരിക കേന്ദ്രം ദൃശ്യാവിഷ്കാരം നല്‍കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന നവലോകം പ്രസിഡണ്റ്റ് വി.എന്‍.വാസവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: