കരിവെള്ളൂറ്: എ.വി.സ്മാരക ഗവണ്‍മെണ്റ്റ് ഹയര്‍സെക്കണ്ടറി സ്കൂളിണ്റ്റെ മഷിപേന പൊതുവിദ്യാലയങ്ങള്‍ക്കു മാതൃകയാവുന്നു. പൊതു വിദ്യാലയങ്ങളിലെ സ്കൂള്‍ ഡയറി എന്ന സങ്കല്പത്തെ സാക്ഷാത്കരിച്ചുകൊണ്ട് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയാണ് മഷിപേന എന്ന സ്കൂള്‍ ഡയറി. സ്കൂളിണ്റ്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ ഓരോ മാസത്തേയും പ്രവര്‍ത്തന കലണ്ടര്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍, വിദ്യാര്‍ത്ഥികളുടെ രക്തഗ്രൂപ്പടക്കമുള്ള വ്യക്തി ഗത വിവരങ്ങള്‍, മൂല്യ നിര്‍ണ്ണയ രേഖ, അധ്യാപക രക്ഷാകര്‍തൃ ആശയ വിനിമയരേഖ തുടങ്ങിയ നിരവധി മേഖലകള്‍ ഡയറിയുടെ പ്രത്യേകതകളാണ്. നാട്ടുവെളിച്ചത്തിണ്റ്റെ അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തിലൂടെ സ്കൂളിണ്റ്റെ ലഘുവായ ചരിത്രവും മികവും മഷിപ്പേനയില് കാണാവുന്നതാണ്. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ എന്നും നൂതനവും ശ്രദ്ധേയവുമായ പരിപാടികളിലൂടെ മികവിണ്റ്റെ വിജയമുദ്ര രചിക്കുന്ന ഈ വിദ്യാലയം മഷിപേനയിലൂടെ മറ്റൊരു മുന്നേറ്റം കുറിക്കുകയാണ്. മികവാര്‍ന്ന വിജയം സമ്പൂര്‍ണ വിജയം എന്ന പദ്ധതിയുടെ ഭാഗമാണ് സ്കൂള്‍ ഡയറി. മഷിപേനയുടെ പ്രകാശന കര്‍മ്മം ഡിഇഒ സി.രാഘവന് സ്കൂള്‍ ലീഡര്‍ ലജീഷ് എം.വിക്ക് നല്കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം.രുഗ്മിണി അധ്യക്ഷത വഹിച്ചു. പി.വി.ദിലീഷ്, പി.വി.ചന്ദ്രന്, സുകുമാരന്‍ പെരിയച്ചൂറ്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍ തെളിനീര് സംസ്ഥാന ലേഖന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ അമൃത.പി, ആതിര.പി.എന്നിവരെ അനുമോദിച്ചു. കെ.ടി.എന്‍.ഭാസ്ക്കരന്‍ സ്വാഗതവും, എന്‍.ജയപ്രകാശന്‍ നന്ദിയും പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: