തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യത്തില്‍ പുതിയ വികസന മാതൃകയ്ക്കും നികുതി പിരിവിനും ബജറ്റ് ഊന്നല്‍ നല്കുന്നു.
380 കോടിയുടെ കമ്മി ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ വരുമാനം 39,428 കോടിയും 5,534 കോടിയുടെ റവന്യൂ കമ്മിയും ബജറ്റില്‍ കാണിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് അവതരിപ്പിച്ച ബജറ്റില്‍ നിന്ന് റവന്യൂ കമ്മി ഗണ്യമായി കുറയ്ക്കാന്‍ കെ.എം മാണിക്കു കഴിഞ്ഞിട്ടുണ്ട്. മൂലധന ചെലവ് 5604 കോടിയും വികസന ചെലവ് 29,872 കോടിയുമാണെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ നിന്നുപോയ സംസ്ഥാന ഭാഗ്യക്കുറി ആഴ്ചയില്‍ ഏഴു ദിവസമായി പുനസ്ഥാപിച്ചു എന്നത് ശ്രദ്ധേയമാണ്. തന്റെ ഒമ്പതാമത്തെ ബജറ്റാണ് കെ.എം മാണി ഇന്ന് അവതരിപ്പിച്ചത്. ഇതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും കെ.എം മാണി ഉടമയായി.
പബ്ലിക്-പ്രൈവറ്റ്-പഞ്ചായത്ത് പാര്‍ട്ടിസിപ്പേഷന്‍ എന്നപേരില്‍ തൊഴില്‍ മേഖലയില്‍ പുതിയ വികസന പദ്ധതിയാണ് മാണി മുന്നോട്ടു വച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്ന കരാര്‍ കൃഷി പദ്ധതിയും ചെറുകിട കര്‍ഷകരുടെ പെന്ഷന് പദ്ധതിയും 500 കോടി മുടക്കി ഒരു ലക്ഷം തൊഴില്‍ സൃഷടിക്കാനുള്ള പദ്ധതിയും കെ.എം മാണിയുടെ ഒന്‍പതാം ബജറ്റിനെ വ്യത്യസ്തമാക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിന്റെ മാതൃകയില്‍ ‘എമേര്‍ജിങ് കേരള’ എന്ന പേരില്‍ നിക്ഷേപസംഗമം നടത്തുമെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അടിസ്ഥാന വികസനത്തിന് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ :-
റോഡ്, തുറമുഖ, വാര്‍ത്താവിനിമയ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം
മുന്‍ ബജറ്റിന്റെ അടിത്തറയില്‍ പുതിയ സാമ്പത്തിക സൗധം പണിയുന്നു.
കൊച്ചി മെട്രോ പശ്ചാത്തല വികസനത്തിന് 25 കോടി രൂപ
വിഴിഞ്ഞം പദ്ധതിക്ക് 150 കോടി രൂപ
കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 30 കോടി
കോട്ടയത്ത് മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കും
നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ബൈപ്പാസുകള്‍ക്ക് പണം അനുവദിക്കും
മലയോര വികസനത്തിന് അഞ്ച് കോടി രൂപ
ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍
ശബരിമലയില്‍ മാലിന്യസംസ്കരണ പദ്ധതി – ഇതിനായി 5 കോടി രൂപ മാറ്റി വച്ചു
എറണാകുളം – ശബരിമല സംസ്ഥാന പാതയ്ക്ക് രണ്ട് കോടി
എരുമേലി ടൗണ്‍ഷിപ് പദ്ധതിക്ക് രണ്ട് കോടി
വള്ളുവനാട് വികസന അതോറിട്ടി രൂപീകരിക്കും
അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കിലോമീറ്റര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തും
ശിവഗിരി, പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി
ഹില്‍ഹൈവേയുടെ വികസനത്തിന് ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ
റോഡ്, പാലം വികസനത്തിന് 200 കോടി
തലസ്ഥാന വികസനത്തിന് 30 കോടി
പുതിയ മരാമത്ത് പണികള്‍ക്കായി 325 കോടി രൂപ
അരുവിക്കരയില്‍ കണ്വെന്ഷന് സെന്ററിന് 50 ലക്ഷം രൂപ
പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റ്. ഇതിനായി 25 ലക്ഷം രൂപ മാറ്റി വച്ചു
സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട നടപ്പാക്കും
ഒരു സെന്റില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 300 രൂപ പെന്ഷന് നല്‍കും
ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം രൂപ
വനം, പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍ നിന്നും കൃഷിഭൂമിയെ ഒഴിവാക്കും
കായല്‍ കര്‍ഷകര്‍ക്ക് സമ്പൂര്‍ണ്ണ പമ്പിങ് സബ്സിഡി
കാലിത്തീറ്റ സബ്സിഡി ഇരട്ടിയാക്കും
കൃത്യമായി വായ്പ തിരിച്ചടച്ചാല്‍ അഞ്ച് ശതമാനം പലിശ ഇളവ്
വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഒന്നിച്ചാക്കി കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷ്വറന്‍സ്
ഭൂ പരിഷ്ക്കരണ നിയമങ്ങളില്‍ നിന്നും കശുമാവ് തോട്ടങ്ങളെ ഒഴിവാക്കും
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിക്ക് 10 കോടി രൂപ
തീരദേശ വികസന അതോറിട്ടിക്ക് അഞ്ച് ലക്ഷം രൂപ
മലയാളം സര്‍വ്വകലാശാലയ്ക്ക് ഒരു കോടി രൂപ
വിദ്യാധനം വായ്പാ പദ്ധതി നടപ്പാക്കും
52 ലക്ഷം കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പദ്ധതി
വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് രണ്ട് കോടി രുപ
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പദ്ധതി
കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി എല്ലാ ദിവസവും നറുക്കെടുക്കും.
ജൈവ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തുകളില്‍ പ്രത്യേകം പദ്ധതി
മാലിന്യമുക്തകേരളത്തിന് 10 കോടി രൂപ
500 കോടി മുടക്ക് സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍
മണിമലയാറിന്റെ തീരത്ത് തീരുവിതാംകൂര്‍ ഫോക്ലോര് നിലയം സ്ഥാപിക്കും
പാല് ഉത്പാദനം കൂട്ടും
മലപ്പുറം താനൂരില്‍ മത്സ്യബന്ധന തുറമുഖം
ഉച്ചഭക്ഷണപദ്ധതി ഹൈസ്കൂള്‍ തലം വരെ വ്യാപിപ്പിക്കും
സംസ്ഥാനത്ത് അഞ്ച് പോളിടെക്നിക്കുകള്
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷ്വറന്‍സ്
എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്ററുകള്‍
ചെറുകിട നഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകല്‍
സംസ്ഥാനത്ത് കുടിവെള്ള പൈപ്പുകള്‍ മാറ്റിയിടാന്‍ 65 കോടി
പുതിയ അണക്കെട്ടിന് സുപ്രീംകോടതിയില്‍ പ്രോജക്ട് സമര്‍പ്പിക്കും
മാവേലിസ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും
താലൂക്ക് ഓഫീസുകള്‍ വരെ വീഡിയോ കോണ്‍ഫറന്‍സിങ്
കയര്‍ ഗ്രാമത്തിന് 50 ലക്ഷം രൂപ
കടലാക്രമണം തടയാന്‍ പന്ത്രണ്ടര കോടി
റേഷന്‍ കടകള്‍ വഴി 13 അവശ്യ സാധനങ്ങള്‍
ജിമ്മിന്റെ മാതൃകയില്‍ നിക്ഷേപ സംഗമം നടത്തും
ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തിനകം പട്ടയം
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പദ്ധതി
അങ്കമാലി റെയില്‍പ്പാത നടപ്പാക്കും
1000 പുതിയ ബസുകള്‍ നിരത്തിലിറക്കും, 128 ലോ ഫ്ലോര്‍ ബസുകള്‍
പൂഞ്ഞാറില്‍ സോര്‍ട്സ് കോമ്പ്ലക്സ്
ഇടുക്കിയില്‍ വോളിബോള്‍ അക്കാദമിക്ക് 50 ലക്ഷം
പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് ഒരു കോടി രൂപ
മലപ്പുറത്ത് കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപ
ആറന്മുള വള്ളംകളിക്ക് ഗ്രാന്റ് കൂട്ടും
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കോടി രൂപ
സംസ്ഥാനം സ്വന്തം നിലയില്‍ ഹൗസിംഗ് ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് രൂപീകരിക്കും
പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ആരംഭിക്കും
തിരുവനന്തപുരം പ്രസ് ക്ലബിനോട് അനുബന്ധിച്ച് മീഡിയ മാനേജ്മെന്റ് ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ
പത്രപ്രവര്‍ത്തക ആരോഗ്യപരിരക്ഷയ്ക്ക് 40 ലക്ഷം, ഭവനപദ്ധതിയ്ക്ക് 50 ലക്ഷം രൂപ വകയിരുത്തി
എറണാകുളം പ്രസ് അക്കാഡമിയുടെ മന്ദിര നിര്‍മ്മാണത്തിന് 10 ലക്ഷം
മാദ്ധ്യമ പ്രവര്‍ത്തകരുടെ പെന്ഷന് അടിയന്തരമായി നല്‍കും.
പുല്ലുമേട് ദുരന്തം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ സേഫ്റ്റി മാനുവല്‍ തയ്യാറാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: