കൊച്ചി: സിസ്റ്റര്‍ അഭയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം തിരുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്.ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് 28 ലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ വര്‍ക്ക് ബുക്കില്‍ എട്ടിടത്തു തിരുത്തല്‍ വരുത്തിയതായി വിദഗ്ധപരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തിരുത്തലുകള്‍ ബോധപൂര്‍വം വരുത്തിയതാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതേത്തുടര്‍ന്നാണ് ഇവരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: