Categories: Kerala

ആലപ്പുഴയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1

Published by

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 11 പുരുഷന്‍മാരിലും 3 സ്‌ത്രീകളിലുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗബാധിതരില്‍ ഒരു ഗര്‍ഭിണിയും നാല്‌ കുട്ടികളുമുണ്ട്‌. മഴയെത്തുടര്‍ന്നാണ് ഇത്രയുമധികം അസുഖം റിപ്പോര്‍ട്ട് ചെയ്തതെന്നു ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ ഈ വര്‍ഷം 25 പേര്‍ക്ക് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിപ്പാട്, അമ്പലപ്പുഴ, പുറക്കാട്, രാമങ്കരി എന്നിവിടങ്ങളിലാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്‌സയിലുള്ളവരുടെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ്‌ 14 പേര്‍ എച്ച്‌ – 1 എന്‍ – 1 ബാധിതരാണെന്ന്‌ കണ്ടെത്തിയത്‌. ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും ഒ.പി ചികിത്‌സയിലാണെന്നും ഡി.എം.ഒ ഡോ. സിറാബുദ്ദീന്‍ പറഞ്ഞു.

രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അസുഖബാധിതര്‍ക്കു വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നു മരുന്നു നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by