കൊച്ചി: മൂന്ന് വര്‍ഷത്തിനകം ജില്ലയിലെ വീടുകളില്‍ സമ്പൂര്‍ണ്ണ ബയോഗ്യാസ് യൂണിറ്റുകള്‍ തുടങ്ങി മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ജില്ലാ സാനിറ്റേഷന്‍ സമിതി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ സാനിറ്റേഷന്‍ സമിതിയുടെ സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം യോഗത്തിലാണ് തീരുമാനം. ഖരമാലിന്യ സംസ്കരണം പദ്ധതികള്‍ക്കായി നിലവില്‍ 4.8ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതായും സമിതി വിലയിരുത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ ജില്ലാ പഞ്ചായത്തിന്റെ 40 സര്‍ക്കാര്‍ സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 13 സ്കൂളുകളില്‍ കൂടി പ്ലാന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ടണ്ട് അനുവദിച്ചിട്ടുണ്ട്. വ്യക്തിഗത കക്കൂസുകളുടെ നിര്‍മ്മാണത്തില്‍ ലക്ഷ്യത്തേക്കാള്‍ 1311 അധികം കക്കൂസുകളാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുമതിയായ സ്കൂളിലെ ലാട്രിന്‍ നിര്‍മ്മാണം 365 എണ്ണവും അംഗന്‍വാടിയില്‍ 394ഉം 62 പൊതു ശുചിത്വ സമുച്ചയങ്ങളുടേയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 200 ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളില് 120 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാകുമെന്നും ജില്ലാ സാനിറ്റേഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സാനിട്ടേഷന്‍ പ്രവൃത്തികള്‍ക്കായി സമിതി ഇതുവരെ 1.16 കോടി ചിലവഴിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികേന്ദ്രീകൃത സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണന നല്‍കും. ഇതിനായി മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പഞ്ചായത്തുകള്‍ക്കും സാങ്കേതിക സഹായവും സബ്സിഡിയും ശുചിത്വ മിഷന് വഴി നല്‍കും. വിവിധ തലങ്ങളില്‍ ബോധവല്കരണവും സംഘടിപ്പിക്കും.
പ്ലാസ്റ്റിക്ക് കത്തിക്കുന്നത് വഴിയുണ്ടാകുന്ന വിഷവാതകം തടയുന്നതിനായി വ്യാപകമായ ബോധവല്കരണ പരിപാടിക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും. കടകളിലും മറ്റും വില്‍ക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ സാനിട്ടേഷന്‍ സമിതി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: