കാഞ്ഞങ്ങാട്: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കാഞ്ഞങ്ങാട് പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ട് തകര്‍ച്ചാഭീഷണിയില്‍. പാലത്തിണ്റ്റെ അടിഭാഗത്തെ സിമണ്റ്റ് കമ്പി ഇളകി വീഴാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജീവന് പണയം വെച്ചാണ് യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്. കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ട, അരയി, മോനാച്ച, വാഴുന്നോറടി, നീലേശ്വരം നഗരസഭയില്‍പ്പെട്ട പുതുക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളിലെ ജലസേചനത്തിനും, ഇതേ പ്രദേശത്തേക്ക് വെള്ളം കയറാതിരിക്കാനും വേണ്ടിയാണ് അരനൂറ്റാണ്ടുമുമ്പ് നടപ്പാലത്തോടെയുള്ള അണക്കെട്ട് സ്ഥാപിച്ചത്. ഇതിണ്റ്റെ ഷട്ടറുകള്‍ പഴകി ദ്രവിച്ച് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി. ഇതുമൂലം വേനല്‍ക്കാലത്ത് ഇവിടെ വെള്ളം സംഭരിക്കാനോ, കൃഷിക്കുപയോഗിക്കാനോ സാധിക്കുന്നില്ല. ഇതു പുതുക്കിപ്പണിത് റോഡ് സൗകര്യത്തോടെയുള്ള അണക്കെട്ട് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വരുന്ന ജനപ്രതിനിധികളും ഭരണകൂടങ്ങളും ഇവിടുത്തുകാര്‍ക്ക് അണക്കെട്ട് വാഗ്ദാനം ചെയ്യുന്നതല്ലാതെ അതിനപ്പുറത്തൊന്നും നടക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഹോസ്ദുര്‍ഗ്ഗ് എം.എല്‍.എയായിരുന്ന പള്ളിപ്രം ബാലന് കോടികള്‍ ചെലവഴിച്ചുള്ള പാലമടക്കമുള്ള അണക്കെട്ടിന് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും അറിയിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴ് വാക്കായിരുന്നുവെന്ന് പിന്നീടുള്ള അവസ്ഥ വ്യക്തമാക്കുന്നു. ഇവിടെ റോഡ് അടക്കമുള്ള പാലം വന്നാല്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളുടെയും, തൊട്ടടുത്ത മടിക്കൈ പഞ്ചായത്തിലെയും ഒരു നല്ല ഭാഗം പ്രദേശത്തിണ്റ്റെയും സമഗ്രവികസനത്തിന് ഇതുവഴിയൊരുക്കും. കൂടാതെ കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, ബളാല്‍, കുന്നുങ്കൈ, കിനാനൂറ്‍ കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളുടെയും, തൊട്ടടുത്ത മടിക്കൈ പഞ്ചായത്തിലെയും ഒരു നല്ല ഭാഗം പ്രദേശത്തിണ്റ്റെ സമഗ്രവികസനത്തിന് ഇതുവഴിയൊരുക്കും. കൂടാതെ കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, ബളാല്‍, കുന്നുങ്കൈ, കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കാഞ്ഞങ്ങാടുനിന്നും കാസര്‍കോട് നഗരവുമായി ബന്ധപ്പെടാനുള്ള എളുപ്പപാതയുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: