ഇരിട്ടി: നേരംപോക്ക് റോഡിലെ സപ്ളൈകൊ സൂപ്പര്‍ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി ആരോപണം. വിതരണത്തിനെത്തുന്ന സാധനങ്ങള്‍ ആവശ്യകാര്‍ക്കു വിതരണം ചെയ്യാതെ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായാണ് പരാതി. കാര്‍ഡുടമകള്‍ വിതരണത്തിനെത്തുന്ന ആവശ്യസാധനങ്ങള്‍ സ്റ്റോക്കെത്തുന്നതോടെ മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. കീഴൂരില്‍ നിന്നും കഴിഞ്ഞ ദിവസം അരിവന്നിട്ടുണ്ടെന്നും വിതരണം ചെയ്യുന്നുണ്ടെന്നുമറിഞ്ഞെത്തിയ റേഷന്‍കാര്‍ഡുടമകളെ അരി തീര്‍ന്നതായി അറിയിച്ച് അധികൃതര്‍ മടക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ മുമ്പും ആവര്‍ത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ജനദ്രോഹനടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കരിഞ്ചന്തയില്‍ അവശ്യസാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നത് തടയണമെന്നും യുവമോര്‍ച്ച പേരാവൂറ്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പി.പ്രശാന്തന് അധ്യക്ഷതവഹിച്ചു. പി.ബിജു, സജി വിളക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: