കാസര്‍കോട്: അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ സാമ്പത്തിക നയവും മൂലം തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണെന്ന് ബിഎംഎസ് ജില്ലാ വൈ.പ്രസിഡണ്റ്റ് പി.പി.സദാനന്ദന് ആരോപിച്ചു. കാഷ്യു മസ്ദൂറ്‍ സംഘം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ വൈസ്പ്രസിഡണ്റ്റ് എ.കേശവ, പി.മുരളീധരന്, എ.വിശ്വനാഥന്, കെ.നാരായണ, കെ.വീണ പ്രസംഗിച്ചു. ഭാരവാഹികളായി കെ.നാരായണ (പ്രസി), പ്രഫുല്ല (വൈ.പ്രസി), സദാശിവ (വൈ.പ്രസി), എം.ബാബു (സെക്ര), ശശിധരന് പ്രേമ, (ജോ.സെക്രട്ടറിമാര്‍), കെ.വീണ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: