കാഞ്ഞങ്ങാട്: ആശുപത്രി കിടക്കയില്‍ മക്കള്‍ ഉപേക്ഷിച്ച വൃദ്ധമാതാവിനെ ഏറ്റെടുക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒയ്ക്ക് പരാതി. തളര്‍വാതം പിടിപെട്ട് രണ്ടര മാസത്തോളമായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കയ്യൂറ്‍ രാമഞ്ചിറയിലെ തമ്പായിഅമ്മയെ (60) ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് ജനശ്രീ പ്രവര്‍ത്തകര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. രോഗബാധിതയായ തമ്പായിഅമ്മയെ മകന് വിനോദ് കുമാറാണ് ജില്ലാ ആശുപത്രിയില്‍ കൊണ്ടുവിട്ടത്. പിന്നീട് മകന് അമ്മയെ തിരിഞ്ഞുനോക്കിയിട്ടില്ല. പരസഹായമില്ലാതെ എഴുന്നേല്ക്കാന് പോലും സാധിക്കാത്ത തമ്പായിഅമ്മയെ നഴ്സുമാരും ആശുപത്രി ജീവനക്കാരുമാണ് പരിചരിക്കുന്നത്. തമ്പായിഅമ്മ നല്കിയ മേല്‍വിലാസം നോക്കി ആശുപത്രി അധികൃതര്‍ മക്കളായ വിനോദ് കുമാറിനെയും ബിന്ദുവിനെയും ബന്ധപ്പെട്ടെങ്കിലും അമ്മയെ ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മക്കള്‍ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തിയില്ല. കഴിഞ്ഞ മെയ് ൨നാണ് ശരീരത്തിണ്റ്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ തമ്പായിഅമ്മയെ ജില്ലാശുപത്രിയിലെത്തിച്ചത്. കൂടെ നില്ക്കാന് ആളില്ലാത്തതിനാല്‍ തമ്പായിഅമ്മയ്ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്നു. സ്വന്തമായി നാല് സെണ്റ്റ് ഭൂമിയും ചെറിയൊരു കുടിലുമുള്ള തമ്പായിഅമ്മ രണ്ട് മക്കളെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. എന്നാല്‍ പിന്നീട് പ്രായമേറിയ മാതാവിനെ സംരക്ഷിക്കാനോ ആവശ്യമായ ചികിത്സ നല്‍കാനോ മക്കള്‍ തയ്യാറായില്ല. ഇന്നത്തെ സ്ഥിതിയില്‍ മക്കള്‍ അമ്മയെ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതോടെയാണ് സി.എച്ച്.സുബൈദ തമ്പായിഅമ്മയുടെ ദുരിതാവസ്ഥ വിശദീകരിച്ച് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: