ന്യൂദല്‍ഹി: മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി തലവന്‍ സുരേഷ് കല്‍മാഡിക്ക് തിഹാര്‍ ജയിലില്‍ അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജയില്‍ അധികൃതര്‍ ഉത്തരവിട്ടു.
കല്‍മാഡി ജയില്‍ സൂപ്രണ്ടിന്റെയൊപ്പം ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുക. കല്‍മാഡിയും ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള മറ്റ് പ്രതികളും ജയിലില്‍ അമിതസ്വാതന്ത്ര്യം നേടിയെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. തിഹാര്‍ ജയിലിലെ 15-ാം വാര്‍ഡിലെ പ്രത്യേക സെല്ലിലാണ് കല്‍മാഡിയെ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: