കൊച്ചി: മെഡിക്കല്‍ പി.ജി പ്രവേശനത്തിന് ജസ്റ്റീസ് പി.എ.മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഒരേ ഫീസ് തന്നെ ഈടാക്കുമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധി ജോര്‍ജ്ജ് പോള്‍ അറിയിച്ചു.
നാലു ലക്ഷം മുതല്‍ 16 ലക്ഷം വരെ വിവിധ കോഴ്സുകളില്‍ ഈടാക്കാം. സര്‍ക്കാരിനോ മുഹമ്മദ് കമ്മിറ്റിക്കോ ഫീസ് നിശ്ചയിക്കാനുള്ള അധികാരമില്ലെന്നും ഇക്കാര്യം കോളജുകള്‍ തീരുമാനിക്കുമെന്നുമാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വാര്‍ഷിക ഫീസ് ആണ് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ നാല് ലക്ഷം മുതല്‍ എട്ടുലക്ഷം വരെയും ക്ലിനിക്കല്‍ വിഭാഗത്തില്‍ 12 ലക്ഷം മുതല്‍ 16 ലക്ഷംവരെയും ഫീസ് ഈടാക്കേണ്ടിവരുമെന്നാണ് കൗണ്‍സിലിന്റെ നിലപാട്.
നിലവിലുള്ള ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ച് പി.എ.മുഹമ്മദ് കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചതാണെന്ന് ജോര്‍ജ്ജ് പോള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: