നെടുമ്പാശ്ശേരി: അപകടകേന്ദ്രമായ ദേശീയപാതയിലെ കരിയാടിലെ കൊടുംവളവ് നിവര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി സമരത്തിലേക്ക്. കരിയാട് വളവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 712 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 122 പേര് മരിക്കുകയും 791 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും ആരെയോ ബോധ്യപ്പെടുത്തുവാനായി എന്തൊക്കെയോ ചെയ്ത് അധികൃതര്‍ തടിതപ്പുന്നു.
ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം ബാബു കരിയാടിന്റെ ആഭിമുഖ്യത്തില്‍ 6 ന് കൂട്ട നിരാഹാരം നടത്തും. നിരാഹാരം മഹിളാമോര്‍ച്ച അധ്യക്ഷ ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ലാലു വാപ്പാലശ്ശേരി, എ.വി.കുട്ടപ്പന് എന്നിവര്‍ നിരാഹാരത്തില്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ബിജെപി സംസ്ഥാന സമിതിയംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, എന്‍.പി.ശങ്കരന്‍കുട്ടി, എ.കെ.നസീര്‍, എം.കെ.സദാശിവന്, അഡ്വ. പി.കൃഷ്ണദാസ്, എം.എ.ബ്രഹ്മരാജ്, അഡ്വ. കെ.എസ്.ഷൈജു, എം.എന്‍.ഗോപി, കെ.ജി.ഹരിദാസ്, അഡ്വ. പി.ഹരിദാസ്, അജി പറമ്പുശ്ശേരി, എ.സദാശിവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: