തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നാല് നിലവറകുടെ പരിശോധന തുടങ്ങി. സുപ്രീംകോടതി നിയോഗിച്ച ഏഴംഗ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് നിലവറകള്‍ പരിശോധിക്കുന്നത്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, ഹൈക്കോടതി മുന്‍ ജഡ്ജിമാരായ സി.എസ് രാജന്‍, എം.എന്‍ കൃഷ്ണന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉള്‍പ്പടെ ഏഴ് പേരടങ്ങിയ സംഘമാണ് കണക്കെടുപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെ നിധികള്‍ സൂക്ഷിച്ചിരിക്കുന്ന നിലവറ തുറന്നു തിട്ടപ്പെടു ത്തണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആകെ ആറ് നിലവറകളാണുള്ളത്.
നിലവറയില്‍ എന്താണെന്ന കാര്യം പൊതുജനങ്ങളെ അറിയിക്കില്ലെന്ന് നിരീക്ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: