ആംനായ നാഥാ ആംനാതാ സര്‍വാംനായനിവാസിനീ
സൗഃ മന്ത്രഗമ്യാ മന്ത്രേശീ മന്ത്രയന്ത്രവിഭാവിതാ
ആംനായ നാഥാ – ലളിതാദേവിയുടെ ഇരുപത്തിഅഞ്ചുപുണ്യനാമങ്ങളില്‍ ഇരുപത്തിമൂന്നാമത്തേത്. ആംനായങ്ങള്‍ക്ക് നാഥയായവള്‍. വേദങ്ങളെയാണ് ആംനായങ്ങള്‍ എന്ന് പറഞ്ഞത്. സ്മരിക്കപ്പെടുന്നത് എന്ന് പദാര്‍ത്ഥം. പണ്ട് പരമ്പരയായി കേട്ട് പഠിച്ച് സ്മരണയില്‍ സൂക്ഷിച്ച് പോന്നതിനാല്‍ വേദങ്ങള്‍ക്ക് ആംനായങ്ങള്‍ എന്ന് പേരുണ്ടായി. ആ വേദങ്ങള്‍ക്ക് നാഥയായ ദേവിയെ സ്തുതിക്കുന്നു. എല്ലാ വേദങ്ങളും വാഴ്‌ത്തുന്നത് ദേവിയെയാണ്. ആഗമം,തന്ത്രം എന്ന അര്‍ത്ഥങ്ങളും ആംനായത്തിനുണ്ട്. അവയ്‌ക്ക് നാഥയായവള്‍ എന്നും.
ആംനാതാ- സ്മിരിക്കപ്പെടുന്നവള്‍. ഓര്‍ക്കപ്പെടുന്നവള്‍. സ്മരണ മാത്രം കൊണ്ട് പ്രസന്നയാകുന്ന ദേവിയെ ദേവന്മാരും മനുഷ്യരും മറ്റും ബഹുമാനത്തോടെസ്മരിക്കുന്നു.
സര്‍വാംനായനിവാസിനീ- ലളിതാദേവിയുടെ ഇരുപത്തിയഞ്ച് മുഖ്യനാമങ്ങളില്‍ ഇരുപത്തിനാലാമത്തേത്. ഈ ശ്ലോകത്തില്‍ രണ്ട് നാമങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ടും വേദങ്ങളുമായി ബന്ധപ്പെട്ടവ. എല്ലാ വേദങ്ങളും ചര്‍ച്ചചെയ്യുന്നത് ദേവിയെക്കുറിച്ചാകയാല്‍ എല്ലാ വേദങ്ങളിലും വസിക്കുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു.
സൗ ഃമന്ത്രഗമ്യാ- സൗഃ എന്ന മന്ത്രം കൊണ്ടുപ്രാപിക്കപ്പെടാവുന്നവള്‍. ബാലാമന്ത്രത്തിന്റെ മൂന്നാമത്തെ അക്ഷരം സൗഃ എന്നാണ്. ഐം ക്ലീം സൗഃ എന്നാണല്ലോ ബാലാമന്ത്രത്തിന്റെ സ്വരൂപം. ഇവയില്‍ ഐം വാഗ്ഭവകൂടത്തെയും ക്ലീം കാമരാജകൂടത്തെയും സൗഃ ശക്തികൂടത്തെയും പ്രതിനിധാനം ചെയ്യുന്നു. ശ്രീവിദ്യാമന്ത്രത്തിന്റെ സംഗ്രഹമായ ബാലാമന്ത്രത്തിന്റെ ശക്തികൂടമാണ് സൗഃ എന്ന മന്ത്രാക്ഷരം. ഈ അക്ഷരം മാത്രം ജപിച്ച് ദേവിയെ പ്രസാദിപ്പിക്കാന്‍ കഴിയും.
മന്ത്രേശീ- മന്ത്രങ്ങള്‍ക്ക് ഈശ്വരിയായവള്‍. ദേവിയുടെ വിഭൂതികളാണ് മന്ത്രദേവതകള്‍. അവരുടെ വാഗ്ഭവരൂപങ്ങളാണ് മന്ത്രവര്‍ണങ്ങള്‍. എല്ലാ മന്ത്രങ്ങള്‍ക്കും ഈശ്വരിയാണ് ദേവി.
മന്ത്രയന്ത്രവിഭാവിതാ- മന്ത്രങ്ങള്‍കൊണ്ടും യന്ത്രങ്ങള്‍കൊണ്ടും വിഭാവനം ചെയ്യപ്പെടാവുന്നവള്‍. ശ്രീവിദ്യ, കനകധാര തുടങ്ങിയ മന്ത്രങ്ങളോ ശ്രീചക്രം, സുദര്‍ശനം, അശ്വാരൂഢം തുടങ്ങിയ യന്ത്രങ്ങളും ഉപയോഗിച്ചുള്ള ആരാധന വേണ്ടവിധത്തിലായാല്‍ ദേവിയുടെ പ്രത്യക്ഷദര്‍ശനം തന്നെലഭിക്കുമെന്ന് തന്ത്രശാസ്ത്രം പറയുന്നു. മന്ത്രവും യന്ത്രവും കൊണ്ട് ദര്‍ശിക്കപ്പടാവുന്നവള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: