തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. ഒരു ഡി.ഐ.ജിക്കും ഒമ്പത് എസ്.പിമാര്‍ക്കുമാണ് സ്ഥലം മാറ്റം. വിജയ് ശ്രീകുമാറിനെ ബറ്റാലിയന് ഡി.ഐ.ജിയാക്കി. അര്‍ഷിത അട്ടല്ലൂരി എറണാകുളം റൂരല്‍ എസ്.പിയാകും.
ഉമ ബഹ്റയെ കോഴിക്കോട് വിജിലന്‍സ് എസ്.പിയായും നിയമിച്ചു. എന്‍.പി ദിനേശിനെ പാലക്കാട് എസ്.പിയായും എന്‍.ഗോപാലകൃഷ്ണനെ കെ.എസ്.ഇ.ബി വിജിലന്‍സ് എസ്.പിയായും ടി.വിക്രമിനെ എറണാകുളം വിജിലന്‍സ് എസ്.പിയായും നിയമിച്ചു.
ഇ. ദിവാകരന് തിരുവനന്തപുരം ക്രൈബ്രാഞ്ച് എസ്.പിയാകും. പി.ജി അശോക് കുമാര്‍ സുരക്ഷാ വിഭാഗം എസ്.പിയായും കെ.കെ ചെല്ലപ്പനെ കണ്ണൂര്‍ ബറ്റാലിയനിലും ഗോറി സഞ്ജീവിനെ ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്.പിയായും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: