Categories: Kerala

സ്കൂള്‍ ബസിന്‌ തീപിടിച്ചു; മൂന്നു കുട്ടികള്‍ക്ക് പരിക്ക്

Published by

കൊല്ലം: കൊട്ടാരക്കര ഇലഞ്ഞിക്കല്‍ ജംഗ്ഷനില്‍ നിറയെ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസിന്‌ തീപിടിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തീപിടിച്ചതിനെ തുടര്‍ന്ന്‌ നിറുത്തിയ ബസില്‍ നിന്ന്‌ പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലുംപെട്ടാണ് വിദ്യര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്.

അമല്‍, ഗിരിശങ്കര്‍, സച്ചി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കലയപുരം മാര്‍ ഇവാനിയോസ് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീ കെടുത്തി.

അപകടസമയത്ത്‌ 50ലേറെ കുട്ടികള്‍ ബസിലുണ്ടായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by