Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടം തളര്‍ത്തിയ ശരീരവുമായി ഒന്നരപ്പതിറ്റാണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 10:49 pm IST
in Kerala

തൃശൂര്‍: ഒന്നരപ്പതിറ്റാണ്ടിലേറെ കട്ടിലില്‍ ജീവച്ഛവമായി മറ്റുളളവരുടെ കാരുണ്യം കൊണ്ടും ദൈവത്തിന്റെ കൃപകൊണ്ടും ജീവിതം അനുഭവിച്ച്‌ തീര്‍ക്കുന്ന പ്രഭാകരന്‍ സന്‍മനസ്സുള്ളവരുടെ നൊമ്പരമാകുന്നു. റോഡപകടങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ നമ്മുടെ നാട്ടില്‍ പ്രഭാകരനെന്ന പാവം ചായക്കടക്കാരന്റെ ജീവിതം ഇത്രമേല്‍ ദുരിതപൂര്‍ണമാക്കിയതും ഒരു വാഹനാപകടം തന്നെ. പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുളള ആ യാത്ര പ്രഭാകരന്‌ ഇപ്പോഴും മറക്കാനാകുന്നില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കീഴ്മേല്‍ മറിഞ്ഞ ആ യാത്ര പ്രഭാകരനില്‍ ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു.

തൃപ്രയാര്‍ കിഴക്കേനടയില്‍ കളപ്പറമ്പില്‍ പ്രഭാകരന്‍ എന്ന 63കാരന്‍16 വര്‍ഷം മുമ്പ്‌ ചേര്‍പ്പില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക്‌ വരുന്നതിനിടയിലാണ്‌ ചിറക്കല്‍ കുറുമ്പിലാവില്‍ വെച്ച്‌ എതിരെ വന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലും കാല്‍മുട്ടും തകര്‍ന്ന പ്രഭാകരന്‍ അന്നുമുതല്‍ ഇപ്പോഴും ഒരു മുറിയില്‍ കട്ടിലില്‍ ഒരേ കിടപ്പാണ്‌. എഴുന്നേല്‍ക്കുവാന്‍ പോലും സാധിക്കാതെ പതിനാറ്‌ വര്‍ഷമായി കിടക്കുന്ന പ്രഭാകരനെ ബന്ധുക്കളുടെ കാരുണ്യമാണ്‌ ഇപ്പോഴും ജീവന്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ സഹായമാകുന്നത്‌.

അപകടം പറ്റുന്നതിന്‌ അഞ്ചു വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ച പ്രഭാകരന്‌ മക്കളില്ല. അകന്ന ബന്ധത്തിലുള്ള വാഴക്കുളത്ത്‌ ദയാനന്ദന്റെ മക്കളാണ്‌ ഇപ്പോള്‍ പ്രഭാകരന്‌ എല്ലാം. നിരവധി ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ്‌ നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലാം തളര്‍ന്നു. ബന്ധുവിന്റെ ഓടിട്ട വീടിനുള്ളിലെ ഒറ്റമുറിയില്‍ കിടപ്പാണ്‌ പ്രഭാകരന്‍. ദിവസവും ദയാനന്ദന്റെ മകളായ നീന നല്‍കുന്ന ഭക്ഷണവും വീട്ടില്‍ വരുത്തുന്ന ഒരു പത്രവും കൂടാതെ അയല്‍വാസികള്‍ കൊണ്ടുകൊടുക്കുന്ന പത്രങ്ങളും വായിച്ചുകൊണ്ടാണ്‌ പ്രഭാകരന്‍ ഇപ്പോള്‍ ലോകത്തെ അറിയുന്നത്‌. അന്ന്‌ പ്രഭാകരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്ക്‌ ഇന്‍ഷൂറന്‍സ്‌ ഇല്ലാതിരുന്നതും സഹായം ലഭിക്കുന്നതിന്‌ തടസ്സമായി. തുടര്‍ന്ന്‌ മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണ്‌ ചികിത്സ നടത്തിയിരുന്നത്‌.

ഇപ്പോള്‍ പത്രത്താളുകളില്‍ അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ പ്രഭാകരന്റെ ഉള്ളില്‍ ഞെട്ടലും പകപ്പുമാണ്‌. തന്റെ ഗതി മറ്റാര്‍ക്കും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ഓരോ ദിവസവും പ്രഭാകരന്‍ അപകടവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന പത്രം തുറക്കുന്നത്‌. തന്നെ പ്രാണനു തുല്യം സ്നേഹിച്ച്‌ പരിചരിക്കുന്നവരുടെ കാലില്‍ ഒരു മുള്ളുപോലും കൊള്ളരുതേയെന്നാണ്‌ പ്രഭാകരന്റെ പ്രാര്‍ത്ഥന. പ്രതീക്ഷകള്‍ അസ്തമിച്ച്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന പ്രഭാകരന്‌ ഇനിയും തുടര്‍ചികിത്സ നല്‍കിയാല്‍ പഴയജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. അവരുടെ പ്രതീക്ഷ കാണുമ്പോള്‍ പ്രഭാകരന്റെ കണ്ണുകള്‍ നിറയുകയാണ്‌. അതില്‍ ജീവിക്കാനുളള ഒരു മനുഷ്യന്റെ ആഗ്രഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്‌.

-കൃഷ്ണകുമാര്‍ ആമലത്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.