കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച. രാജ്യാന്തര വിപണിയില്‍ ഊഹക്കച്ചവടക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറായതാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ച സംഭവിക്കാന്‍ കാരണമെന്ന് വിപണി വിദഗ്‌ദ്ധര്‍ പറയുന്നു. കഴിഞ്ഞ വിപണി ദിവസം സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 16800 രൂപയായി ഉയരുകയുണ്ടായി. ഗ്രാമിന് പതിനഞ്ച് രൂപയാണ് വര്‍ദ്ധനവ് സംഭവിച്ചത്. ഔണ്‍സിന് 1525 ഡോളറായിരുന്ന സ്വര്‍ണവില നിക്ഷേപകര്‍ നിലയുറപ്പിച്ചതിനാല്‍ 1539 ഡോളറായി വര്‍ധിച്ചു. സ്വര്‍ണവില ഉയര്‍ത്താനായി രംഗത്തുവന്ന ഊഹക്കച്ചവടക്കാര്‍ ഔണ്‍സിന് 1600 ഡോളറില്‍ സ്വര്‍ണവില എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വര്‍ണത്തിന്റെ വിപണി നിലവാരം ഈ രീതിയിലാണെങ്കില്‍ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സ്വര്‍ണവില പവന് പതിനേഴായിരത്തിന് മുകളിലെത്തുമെന്നും സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഡോളറിനും യൂറോയ്‌ക്കും വില കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില താഴേക്കിറങ്ങുമെന്നും സുരക്ഷിത നിക്ഷേപത്തിനായി വാങ്ങിയവര്‍തന്നെ വില്‍ക്കുകയും പിന്നീട് വാങ്ങുകയും ചെയ്തതാണ് സ്വര്‍ണവില കൂടാന്‍ ഇടയായതെന്നും സാമ്പത്തിക വിദഗ്‌ദ്ധര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: