തിരുവനന്തപുരം: റിട്ടയര്‍മെന്റിന് ശേഷമുള്ള കാലത്തെ വരുമാന സ്രോതസുകളെപ്പറ്റി അഞ്ചിലൊന്ന് ആളുകള്‍ക്ക് ഒരുവിധ ധാരണയുമില്ലെന്ന് എച്ച്‌എസ്ബിസി �ഫ്യൂച്ചര്‍ ഓഫ് റിട്ടയര്‍മെന്റ്ദ പവര്‍ ഓഫ് പ്ലാനിംഗ്�പഠനം. ഇന്ത്യ അടക്കം 17 രാജ്യങ്ങളിലായി പതിനേഴായിരത്തില്‍ പരം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്. പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയായ കനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സസ് ലൈഫ് ഇന്‍ഷ്വറന്‍സും എച്ച്‌എസ്ബിസി ഇന്‍ഷ്വറന്‍സ് ഏഷ്യ പസഫിക്കും ചേര്‍ന്നാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 41 ശതമാനം പേരും റിട്ടയര്‍മെന്റ് ജീവിതത്തെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. 64 ശതമാനം പേരും പെന്‍ഷന്‍ പറ്റിക്കഴിഞ്ഞാല്‍ ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടാകില്ലെന്ന് കരുതുന്നു.
ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പെന്‍ഷന്‍ കാലത്തെപ്പറ്റി അത്ര ആശങ്കയില്ല എന്നും സര്‍വെ വെളിപ്പെടുത്തുന്നു. സര്‍വെയില്‍ പങ്കെടുത്ത 74 ശതമാനം ഇന്ത്യക്കാരും ഉദ്യോഗാനന്തര ജീവിതത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നവരാണ്. 69 ശതമാനം ഇന്ത്യക്കാര്‍ തങ്ങളുടെ മാതാപിതാക്കളെക്കാള്‍ മികച്ച റിട്ടയര്‍മെന്റ് ജീവിതം തങ്ങള്‍ക്കുണ്ടാകുമെന്ന് കരുതുന്നു. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 51% ഇന്ത്യക്കാര്‍ പെന്‍ഷന്‍ കാലത്തെ വരുമാനത്തെപ്പറ്റി ആശങ്കയുള്ളവരാണ്. പത്തിലൊന്നു പേര്‍ പെന്‍ഷന്‍ പറ്റിയാലും ജീവിക്കാന്‍ മറ്റു ജോലികള്‍ കണ്ടെത്തുമെന്ന് പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍മാത്രമാണ് സര്‍ക്കാര്‍ പെന്‍ഷന്‍ തുണയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്ഥിതിയും മറ്റു രാജ്യങ്ങളിലേതിനു സമാനമാകും. ഉയര്‍ന്ന ജീവിത കാലയളവ് റിട്ടയര്‍മെന്റ് ജീവിതത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നു. ഈ കാലയളവിലെ വരുമാനം ആഗോളതലത്തില്‍ തന്നെ ഒരു പ്രശ്നമായി മാറുകയാണ്.� കനറ എച്ച്‌എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി സിഇഒ ജോണ്‍ ഹാല്‍ഡന്‍ പറഞ്ഞു.
മുന്‍കൂട്ടിയുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകതയിലേക്കാണ് ഈ സര്‍വേ വിരല്‍ ചൂണ്ടുന്നത്. റിട്ടയര്‍മെന്റ് ജീവിതം നേരത്തെ പ്ലാന്‍ ചെയ്യുന്നവര്‍ മറ്റുള്ളവരെക്കാള്‍ രണ്ടര ഇരട്ടിയിലധികം റിട്ടയര്‍മെന്റ് സേവിംഗ്സ് നടത്തുന്നു എന്നാണ് ഈ മേഖലയില്‍ ആഗോളതലത്തിലുള്ള കണക്ക്. സജീവമായി ജോലിചെയ്യുന്ന കാലയളവില്‍ തന്നെ റിട്ടയര്‍മെന്റ് ജീവിതം പ്ലാന്‍ ചെയ്യാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും ഈ സര്‍വേ ഫലങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഈ പഠനത്തിന്റെ സൂചനകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ റിട്ടയര്‍മെന്റ് ജീവിതത്തെ നേരിടുവാന്‍ പര്യാപ്തമോ എന്ന് വിലയിരുത്തുവാന്‍ സഹായകമായ ലൈഫ് ഇന്‍ഷ്വറന്‍സ് സിമുലേറ്റര്‍ www.canarahsbclife.com എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 30 – 60 പ്രായത്തിലുള്ള നിലവില്‍ ജോലി ചെയ്യുന്ന ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യ, അര്‍ജന്റീന, കാനഡ, ബ്രസീല്‍, ചൈന, ഹോങ്കോംഗ്, ഫ്രാന്‍സ്, മലേഷ്യ, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, യൂഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. ദ ഫ്യൂച്ചര്‍ ഓഫ് റിട്ടയര്‍മെന്റ്: ദ പവര്‍ ഓഫ് പ്ലാനിംഗ് സര്‍വേയുടെ ഗ്ലോബല്‍ റിപ്പോര്‍ട്ടും ഇന്ത്യ റിപ്പോര്‍ട്ടും ംംം.രമിമൃമവയെരഹശളല.രീാ ല്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: