വൈറ്റ്ഹൗസും ക്യാപിറ്റോളും ഇടയില്‍ വാഷിങ്ടണ്‍ ഡി.സിയുടെ പ്രധാന വീഥിയായ പെന്‍സുല്‍വാനിയ അവന്യൂവില്‍ നെടുനീളത്തിലുള്ള വലിയ കെട്ടിടത്തില്‍ ന്യൂസിയം എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ട് സംശയിച്ചു. മ്യൂസിയത്തിന്റെ . സ്പെല്ലിങ് തെറ്റിയതോ. തെറ്റിയതല്ല, ന്യൂസിന്റെ മ്യൂസിയത്തിന് ആ പേരിട്ടതാണ്.
രണ്ടരലക്ഷം ചതുരശ്ര അടിയുള്ള ഈ മ്യൂസിയത്തില്‍ ചെന്നാല്‍ 5 നൂറ്റാണ്ടിന്റെ മാധ്യമ ചരിത്രം മുഴുവനും മനസ്സിലാക്കി മടങ്ങാന്‍ കഴിയും. അമേരിക്കയിലിറങ്ങുന്ന ദേശീയവും പ്രാദേശികവുമായ എല്ലാ പത്രങ്ങളും അവിടെ അന്നന്ന് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. അതത് സമയത്തെ വാര്‍ത്തകള്‍ അപ്പപ്പോള്‍ വലിയ പ്രദര്‍ശന സ്ക്രീനില്‍ മിന്നി മറയുകയും ചെയ്യും. ജന്മഭൂമി, മാതൃഭൂമി, മാധ്യമം എന്നീ മലയാളം പത്രങ്ങളുടെ അതാത് ദിവസത്തെ ഒന്നാം പേജും ഉണ്ടായിരുന്നു അതില്‍. മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് അമേരിക്കയില്‍ ഒഴിച്ചുകൂടാനാകാത്ത കാഴ്ചയായിരുന്നു ഈ മ്യൂസിയം. 2019 ല്‍ നഷ്ടത്തിന്റെ കണക്കു നിരത്തി പൂട്ടിച്ചു.
അമേരിക്കന്‍ മാധ്യമ രംഗം നിയന്ത്രിക്കുന്നത് പത്രങ്ങളേക്കാള്‍ ടെലിവിഷനുകളാണ്. ടി.വിയുടെ അതിപ്രസരം ചെറുതും വലുതുമായ നിരവധി പത്രങ്ങളെ പൂട്ടിച്ചു. എബിസി, സിഎന്‍എന്‍, സിബിസി, ഫോക്സ്, എന്‍ബിസി, യുടിഎന്‍ തുടങ്ങിയ പ്രധാന ചാനലുകള്‍ക്ക് പുറമേ പ്രാദേശികമായ നിരവധി ചാനലുകളുമുണ്ട്. കാലാവസ്ഥയും ഗതാഗത തടസ്സവും ഒക്കെ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കാന്‍ മാത്രം പ്രത്യേക ചാനലുകളുണ്ട്. വിദ്യാഭ്യാസം, സാമൂഹികം, രാഷ്ട്രീയം, കല, വ്യവസായം എന്നീ മേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ടെലിവിഷന്‍ മാറിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലും സ്ഥാനാര്‍ത്ഥികള്‍ ടെലിവിഷനിലൂടെ നേര്‍ക്കുനേര്‍ നടത്തുന്ന അഭിമുഖങ്ങളുമുണ്ട്.
സ്വതന്ത്ര പത്ര പ്രവര്‍ത്തനം എന്നാണ് അമേരിക്കന്‍ മാധ്യമ മേഖലയെ കുറിച്ച് വിശേഷിപ്പിക്കുന്നതെങ്കിലും ചായ് വില്ലാത്ത പത്രങ്ങള്‍ ഇല്ലെന്നതാണ് സത്യം.
ടെലിവഷന്റെ തള്ളലില്‍ പല പത്രങ്ങളും പൂട്ടിയെങ്കിലും ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, യുഎസ്എ ടുഡേ, തുടങ്ങിയ ദേശീയ പത്രങ്ങളും നല്ല രീതിയില്‍ ഇറങ്ങുന്നുണ്ട്.
നമ്മുടെ പത്രങ്ങള്‍ രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്കുമ്പോള് അമേരിക്കന്‍ പത്രങ്ങള്‍ കുറ്റവും കുറ്റകൃത്യങ്ങളുമായിരിക്കും മിക്ക ദിവസങ്ങളിലും പ്രധാന വാര്‍ത്തയാക്കുക. നേരിട്ട് കാര്യം പറയാതെ ദുരൂഹത ഒളിപ്പിച്ച തലക്കെട്ടുകളായിരിക്കും പലപ്പോഴും. മോഷണവും കൊലപാതകവും ഒന്നാം പേജ് വാര്‍ത്തയും പ്രസിഡന്റിന്റെ പ്രസംഗം അകത്തെ പേജിലുമായിരിക്കും പത്രങ്ങളില്‍ കാണുക. അമേരിക്കയിലെ ഒരു പത്രവും ആര്‍ക്കും ഒറ്റ ദിവസം കൊണ്ടു വായിച്ചു തീര്‍ക്കാനാകില്ല. ഒരു പത്രം എന്നാല്‍ ഒരു കെട്ടായിരിക്കും. 50നും 100നും ഇടയ്ക്കുള്ള പേജുകളില്ലാത്ത പത്രം ചുരുക്കം. കല, കായികം, വിനോദം, പ്രകൃതി, ഭൂമിശാസ്ത്രം, കാലാവസ്ഥ തുടങ്ങിയ എല്ലാ വിഷയങ്ങളെ കുറിച്ചും 46 പേജുകളെങ്കിലുമുണ്ടാകും. പരസ്യങ്ങള്‍ പത്രം വാങ്ങിക്കുന്നവര്‍ ഇഷ്ട വിഷയങ്ങളെ കുറിച്ചുള്ള ഭാഗം മാത്രം എടുത്ത് ബാക്കി ഉപേക്ഷിച്ച് പോകുകയാണ് പതിവ്.
ഇന്ത്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്കുന്ന കാര്യത്തില്‍ അമേരിക്കക്കാര്‍ പൊതുവേ പിശുക്ക് കാണിക്കുന്നതായിട്ടാണ് അനുഭവം. 2004 ല്‍ തുടര്‍ച്ചയായി 6 മാസം ഞാന്‍ അമേരിക്കയിലുണ്ടായിരുന്നു. ഈ ആറു മാസത്തിനിടയില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ഇന്ത്യയെ സംബന്ധിക്കുന്ന 2 വാര്‍ത്തകള്‍ മാത്രമാണ് വന്നത്. സാമ്പത്തിക വിദഗ്ദ്ധന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന രണ്ടു കോളം വാര്‍ത്തയും തമിഴ്നാട്ടിലെ ഏതോ ഓലമേഞ്ഞ സ്കൂള്‍ കത്തി കുട്ടികള്‍ മരിച്ചതിന്റെ 6 കോളം വാര്‍ത്തയും. ഇന്ത്യയില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പോ, വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോയതോ അമേരിക്കന്‍ പത്ര വായനക്കാര്‍ അറിയുന്നില്ലെന്ന് ചുരുക്കം. ഇന്ത്യക്ക് അപമാനമുണ്ടാക്കുന്നതായതിനാല് സ്കൂള്‍ കത്തിയതതിനെ കുറിച്ച് പ്രാധാന്യവും കൊടുത്തു.
ഇന്ത്യയില്‍ ജനാധിപത്വവും മാധ്യമ സ്വാതന്ത്ര്യവും ഒക്കെ ഉണ്ടായിരുന്നു എന്ന് അമേരിക്കന്‍ ജനത അറിഞ്ഞത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോളാണ് എന്നു പറയാറുണ്ട്. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അമേരിക്കന്‍ പത്രങ്ങളില്‍ പിശിക്കില്ലാതെ വന്നതാണ് കാരണം.
ഇന്ത്യന്‍ പത്രങ്ങളും മലയാള പത്രങ്ങളും നിരവധിയുണ്ട് അമേരിക്കയിലിപ്പോള്‍. ദിനപത്രങ്ങളായിട്ടല്ലെന്നു മാത്രം. ആഴ്ച്ചയില്‍ ഒരിക്കലാണ് ഇവ പ്രസിദ്ധീകരിക്കുക. ഇന്ത്യന്‍ എക്സ്പ്രസിനു മാത്രമാണ് അമേരിക്കയില്‍ നേരിട്ട് എഡിഷനുള്ള പത്രം. ഇന്ത്യ എബ്രോഡ്, ഇന്ത്യടിബറ്റണ്, ലിറ്റില്‍ ഇന്ത്യ, ഇന്ത്യ ഹെറാള്‍ഡ്, ബിസ് ഇന്ത്യ, ദേശ് വിദേശി തുടങ്ങിയ 25 ഓളം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യാകാരുടേതായിട്ടുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലഗോകുലം ഏറെ പ്രചാരമുള്ള ഇന്ത്യന്‍ മാസികയാണ്.
ഗുജറാത്ത് പത്രമായ ഗുജറാത്ത് സമാചാറും സന്ദേശം തെലുങ്കു പത്രമായ തെലുങ്കു നദിയും പ്രശസ്തമായ ഇന്ത്യന്‍ പത്രങ്ങളാണ്. എന്തൊക്കെയായാലും ഏറ്റവും കൂടുതല്‍ പത്രങ്ങളുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷ മലയാളമാണ്. വാര്‍ത്താ മൂല്യം സൂക്ഷിക്കുന്നവയാണിവയില് പലതും. പലതും മുടങ്ങാതെ പുറത്തിറങ്ങുന്നുമുണ്ട്.
മലയാള പത്രം, സംഗമം, തുടങ്ങിയവ മലയാളികള്‍ ഇഷ്ടപ്പെടുന്ന മലയാളപത്രങ്ങളാണ്. ഇമലയാളി വാര്‍ത്താ സൈറ്റും ശ്രദ്ധേയമാണ്.
ചാനലുകളുടെ വരവാണ് മലയാളികളുടെ ഗൃഹാതുരത്വം ഇല്ലാതാക്കിയതെന്ന് പറയാം. മലയാളികളുടെ എല്ലാ വീടുകളിലും മലയാളം ചാനലുകളും കിട്ടും. സീരിയലുകളും സിനിമാ പരിപാടികളും കോമഡികളും സംഗീത ലൈവുകളുമൊക്കെ ലൈവായുണ്ട്. മലയാളിത്തം മാറാതെ സുക്ഷിക്കാന്‍ കഴിയുന്നു.
മലയാളി പത്ര പ്രവര്‍ത്തകര്‍ക്കായി അമേരിക്കയില്‍ ഒരു സംഘടന പോലുമുണ്ട്. പ്രസ്ക്ലബ് ഓഫ് ഇന്ത്യ. പേര് ഇന്ത്യ എന്നാണേലും അംഗങ്ങള്‍ മലയാളികള്‍ മാത്രം.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന് ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
07-ഹഡ്സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള
08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍
09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം
10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും
11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക
12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: