തിരുവനന്തപുരം: സുലൂരില്‍ സൈനിക ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രനെതിരേ ബിജെപി. രശ്മിതയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന് ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക എന്ന് അദ്ദേഹം ചോദിക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. ബിപിന്‍ റവാത്ത് മരണപ്പെട്ടതിനു പിന്നാലെയാണ് രശ്മിത അദ്ദേഹത്തെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് രശ്മിതക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-
മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈകോടതിയിലെ അഭിഭാഷക…?
സ്വന്തംരാജ്യത്തിന്റെ പരമോന്നത സൈനികനെ
അപമാനിക്കുന്നു. അതും ഹെലികോപ്ടർ ദുരന്തത്തിൽ അദ്ദേഹവും ഭാര്യയും ധീര സൈനികരും പകുതി വെന്ത് അതിദാരുണമായി അന്ത്യശ്വാസം വലിക്കുമ്പോൾ… രാജ്യം മുഴുവൻ അവരുടെ ജീവനായി പ്രാർത്ഥിക്കുമ്പോൾ..
ലോകനേതാക്കൾ മുതൽ കേരള മുഖ്യമന്ത്രി വരെ ഞെട്ടൽ രേഖപ്പെടുത്തുമ്പോൾ…
ഈ നീചയായ രാജ്യദ്രോഹി ബിപിൻ റാവത്തിനേയും ,രാജ്യത്തിനേയും അപകീർത്തിപ്പെടുത്താൻ തന്റെ നാറിയ ഫെയ്സ്ബുക്ക് ഉപയോഗിച്ചത്.
ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: