കോട്ടയം: ശമനമില്ലാതെ മഴ തുടരുമ്പോള്‍ ശമനമാവാതെ പനിയും പകര്‍ച്ചവ്യാധികളും. മഴക്കാലം ശക്തമായതോടെ ആരോഗ്യമേഖലയിലും ആശങ്കയാണ്. ആശുപത്രികളില്‍ നിരവധി പനി, എലിപ്പനി, ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടുമെല്ലാം രോഗവ്യാപനം കൂടുതല്‍ രൂക്ഷമാക്കും. ജില്ലയില്‍ ചൊവ്വാഴ്ച 520പേര് പനി ബാധിച്ച് ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേരും വയറിളക്കത്തിന് 53 പേരും ചികിത്സ തേടി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയവരുടെ കണക്കുകള്‍ ഇതിലും കൂടുതലാണ്. തിങ്കളാഴ്ച 709 പേരാണ് പനിക്ക് ചികിത്സ തേടിയത്. അഞ്ച് ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഴ കനക്കുമ്പോള്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് രോഗം പരത്തുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിലൂടെ ഡെങ്കിപ്പനി പകരാനുള്ള സാധ്യതയും പതിന്മടങ്ങാണ്. മലിന ജലത്തിലൂടെയാണ് മാരകമായ എലിപ്പനിയും പിടിപെടുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള യാത്രയും അസാധ്യമാണ്.
പ്രതിരോധമാണ് പ്രതിവിധി. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം പാലിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതാണ് മഴക്കാല രോഗങ്ങള്‍ ചെറുക്കാനുള്ള മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: