ഈരാറ്റുപേട്ട : ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ നല്‍കിയതില്‍ അറസ്റ്റിലായ ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ അംഗത്തിന് അവധി നല്‍കുന്നതില്‍ പിന്തുണയുമായി യുഡിഎഫ്. എസ്ഡിപി പ്രവര്‍ത്തകനായ ഇ.പി. അന്‍സാരിയാണ് എന്‍ഐഎ അറസ്റ്റിന് പിന്നാലെ അവധി ആവശ്യപ്പെട്ടത്.
കഴിഞ്ഞ സെപ്തംബറിലാണ് ഇ.പി. അന്‍സാരിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ വ്യാപകമായി തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. അതിനു പിന്നാലെയാണ് അന്‍സാരി നഗരസഭയില്‍ അവധിക്കായി അപേക്ഷ നല്‍കിയത്. ഇതിനെ തുടര്‍ന്ന് നഗരസഭ ഇതുമായി ബന്ധപ്പെട്ട് പ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ അനുകൂലിച്ച് യുഡിഎഫ് രംഗത്ത് എത്തുകയായിരുന്നു. ഇത് വിവാദമായതോടെ ഇതില്‍ രാഷ്ട്രീയമില്ലെന്നും അവധി അപേക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഉചിതമായ തീരുമാനം കൈക്കൊള്ളട്ടെയെന്ന് ശുപാര്‍ശ നല്‍കുകയാണ് ഉണ്ടായതെന്നും യുഡിഎഫ് വിശദീകരിച്ചു.
അന്‍സാരിയെ കൂടാതെ കരമന അഷ്‌റഫ് മൊലവി, പത്തനം തിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണല്‍ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എംഎംമുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, പികെ ഉസ്മാന്‍, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങള്‍, കെ മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാന്‍ എന്നിവരും പിടിയിലായിരുന്നു.
കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഐഎ സംസ്ഥാനത്ത് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐഎസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. പ്രതികള്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നാണ് എന്‍ഐഎ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: