തിരുവനന്തപുരം: ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ ഹരി എസ്. കര്‍ത്ത കേരളാ ഗവര്‍ണറുടെ അഡിഷനല്‍ പഴ്സനല്‍ അസിസ്റ്റന്റ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഇന്ന് ഉത്തരവിറക്കി. ജനുവരി 18 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം.
40 വര്‍ഷത്തിലധികമായി മാധ്യമരംഗത്ത് സജീവമാണ് . അമൃത ടിവി സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍, റോയിട്ടേര്‍സ്, ഗള്‍ഫ് ന്യൂസ് , ഇക്കണോമിക്സ് ടൈംസ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലേഖകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: