തിരുവനന്തപുരം: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും പ്രമുഖ അര്‍ബുദരോഗ വിദഗ്ധനുമായ ഡോക്ടര്‍ എം കൃഷ്ണന് നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം സംഭവിച്ചത്.
ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്നു. അദേഹത്തിന്റെ വിശിഷ്ട സേവനങ്ങള്‍ക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഉച്ചയ്ക്ക് ഒന്നരക്ക് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: