തിരുവനന്തപുരം: എസ്.രമേശന് നായരുടെ വിയോഗം സാഹിത്യ കേരളത്തിന് തീരാനഷ്ടമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അതുല്യനായ സാഹിത്യ ആചാര്യനായിരുന്നു എസ്.രമേശന് നായര്‍. ദാര്‍ശനികതയും സൗന്ദര്യാത്മകതയും ഇഴചേര്‍ന്നു നില്ക്കുന്ന സാഹിത്യ സൃഷ്ടികളാണ് അദ്ദേഹത്തിന്റേത്. കവിതകളോടൊപ്പം നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും കലാ ആസ്വാദകര്‍ക്ക് സമ്മാനിച്ച തൂലികയാണ് അദ്ദേഹത്തിന്റേതെന്നും അനുശോചനക്കുറിപ്പില്‍ സുരേന്ദ്രന് പറഞ്ഞു.
അദേഹത്തിന്റെ ഭക്തി ഗാനങ്ങളെല്ലാം വിശ്വാസികളുടെ മനസില്‍ ഇടംപിടിച്ചു. ഭാരതീയ സാംസ്കാരിക പൈത്യകത്തെ ഉയര്‍ത്തികാണിക്കാന്‍ തന്റെ സൃഷ്ടികളെ അദ്ദേഹം ഉപയോഗിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘ഗുരു പൗര്‍ണമി ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മം വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാമൃതവും വൈജ്ഞാനിക വിവര്‍ത്തന കൃതികളും അസാധാരണമായ ആത്മീയ ഔന്നിത്യം പുലര്‍ത്തുന്ന സൃഷ്ടികളാണ്. കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ജന്മാഷ്ടമി പുരസ്ക്കാരം, ആശാന് പുരസ്ക്കാരം തുടങ്ങി രമേശന് നായര്‍ക്ക് ലഭിച്ച നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനുള്ള അംഗീകാരമാണെന്നും സുരേന്ദ്രന് കുറിച്ചു.
കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ജന്മാഷ്ടമി പുരസ്ക്കാരം, ആശാന് പുരസ്ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന് നായര്‍ പ്രവേശിക്കുന്നത്.
ഹൃദയവീണ, പാമ്പാട്ടി, ഉര്‍വ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. തിരുക്കുറല്‍, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവര്‍ത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
തൃശൂര്‍ വിവേകോദയം സ്കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന് മനു രമേശന് സംഗീതസംവിധായകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: