അതിജീവനത്തിന്റെ പാതയിൽ – ഭാഗം 1
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 2
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 3
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 4
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 5
അതിജീവനത്തിന്റെ പാതയിൽ – 21
April 20
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്‌ട്രീയ നേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി: નરેન્દ્ર દામોદરદાસ મોદી,) ജനനം സെപ്റ്റംബർ 17, 1950. (ഞായറാഴ്ച രാവിലെ 11 മണി; അനിഴം നക്ഷത്രം). 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
മോദി എന്ന പേര് ഞാൻ ആദ്യം കേൾക്കുന്നത് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ ആണ്… ഗുജറാത്ത് കലാപവും ഹിന്ദുത്വ അജണ്ടയും കാരണം അദ്ദേഹത്തെ കേരളം സംശയത്തോടെ ആണ് കണ്ടത്… അദ്ദേഹത്തിന് എതിരെ കരിങ്കൊടി കാണിക്കുകയും സര്‍ക്കാര്‍ അദ്ദേഹത്തെ അവഗണിക്കുകയും ആണ് ചെയ്തത്… രാഷ്‌ട്രിയ വിഷയങ്ങളിൽ യാതൊരു ശ്രദ്ധയും ഇല്ലാതിരിക്കുകയും കേരളത്തിലെ എല്ലാ സ്ത്രീകളെയും പോലെ ഇടതിനും വലതിനും മാറി മാറി വോട്ട് ചെയ്യുകയും, ജയിക്കുന്ന പാർട്ടി നമ്മുടെ പാർട്ടി എന്ന മുദ്രാവാക്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരെയും പോലെ ഞാനും ഒരു മതേതര ആയിരുന്നു..
ആദ്യത്തെ ബിജെപി മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ എനിക്ക് അത് അവിശ്വസനീയം ആയി തോന്നി. കോട്ടും സ്യൂട്ടും ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ആളുകളെ കണ്ട് ശീലിച്ച എനിക്ക് പരമ്പരാഗത വസ്ത്രങ്ങൾ ആയ തലപ്പാവും കുർത്തയും പൈജാമയും ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച ഒരുതരം തമാശ ആയി തന്നെ ആണ് തോന്നിയത്. ഒരു ഭരണ പരിചയവും ഇല്ലാത്ത ഇവർ എങ്ങിനെയാണ് രാജ്യം ഭരിക്കുക… എന്നാണ് ആദ്യം മനസ്സിൽ ഉദിച്ചത്. എന്നാലും ഇതൊന്നും എന്റെ ജീവിതത്തിൽ ബാധിക്കാത്ത വിഷയം ആണ് എന്നൊരു തോന്നലും ഉള്ളിൽ ഉണ്ടായി വന്നു… അതു കൊണ്ട് തന്നെ ഞാൻ എന്റെ നിത്യജീവിത തിരക്കുകളിലേക്ക് മടങ്ങി പോയി…
ആദ്യത്തെ ഒരു confusion തീർന്നപ്പോൾ ഞങ്ങള്‍ ഒരു സ്ട്രോങ്ങ് ആയ നിലപാട് എടുക്കാൻ നിർബന്ധിതരായി. ആദ്യം ഒന്ന് രണ്ട് കുട്ടികൾ മാത്രം മഫ്ത ധരിക്കാൻ അനുവാദം ചോദിച്ചപ്പോൾ പിന്നീട് മുഴുവൻ കുട്ടികൾക്കും അത് നിർബന്ധമായും ധരിക്കേണ്ടതാണ് എന്ന് അവർ ആവശ്യപ്പെട്ടു. അത് നടക്കാതെ വന്നപ്പോൾ പുറകിൽ നിന്ന് കളിച്ചവർ തന്നെ മുന്നിൽ എത്തി…
ഓഫീസ് റൂമിൽ കടന്ന് വന്ന PFI യുടെ പ്രാദേശിക നേതാക്കളെ കണ്ടപ്പോൾ തന്നെ വിഷയത്തിന്റെ ഗൗരവം ഞങ്ങള്‍ക്ക് മനസ്സിലായി…സ്കൂൾ മാനേജർ എന്ന നിലയിൽ എന്റെ husband ആണ് സ്കൂൾ നിലപാടുകൾ അവതരിപ്പിച്ചത്. പ്രായ പൂർത്തിയായ പെൺകുട്ടികൾ മാത്രം മഫ്ത ധരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ള സ്ഥിതിക്ക് നാലാം ക്ലാസ് വരെ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ ഇങ്ങനെ ഉള്ള ഒരു വിഷയത്തിന് പ്രസക്തി ഇല്ലല്ലോ എന്ന ചോദ്യത്തിന് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ മത വസ്ത്രങ്ങൾ ധരിക്കുവാനും മതപാഠങ്ങൾ പഠിക്കുവാനും ഉള്ള പരിശീലനങ്ങൾ ആവശ്യമാണ് എന്നും അതിന്റെ ഭാഗമായി എല്ലാ സമയത്തും അത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത് അവരുടെ മതപരമായ ആവശ്യം ആണെന്നും അത്തരം ആവശ്യങ്ങൾ നടപ്പിലാക്കാൻ അനുവദിക്കാത്ത പക്ഷം സ്കൂൾ ബഹിഷ്കരിക്കുന്നത് ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ അവർ നിർബന്ധിതരാവും എന്ന് അവർ മുന്നറിയിപ്പ് നൽകി.
സ്കൂളിൽ മതപരമായ ഒരു കാര്യവും അനുവദിച്ചു കൊടുക്കാൻ സാധ്യമല്ല എങ്കിലും പ്രായപൂർത്തി ആവുന്ന അവസരത്തിൽ പെൺകുട്ടികൾക്ക് മഫ്ത ധരിക്കുവാൻ അനുവാദം ആവശ്യപ്പെടുന്നവർക്ക് മാത്രം നൽകാം എന്ന് ഒടുവിൽ ഒരു തീരുമാനം പറഞ്ഞു. എങ്കിലും അവർ ഒരു തരത്തിലും അംഗീകരിക്കുവാൻ തയ്യാറായില്ല… മോദിയുടെ uniform civil code ഇവിടെ നടപ്പിലാക്കാൻ അനുവദിക്കുകയില്ല എന്ന് പറഞ്ഞു കൊണ്ട് അവർ ഇറങ്ങിപ്പോയി.
പക്ഷേ എന്താണ് uniform civil code എന്ന് പോലും അറിയാത്ത ഞാൻ അത് അറിയാനും മനസ്സിലാക്കുവാനും വേണ്ടി ശ്രമിക്കുകയും അതിന്റെ മേന്മകൾ മനസ്സിലാക്കാനും ഇത് കാരണം ആയി… കുട്ടികളിൽ എന്നല്ല ജനങ്ങളിൽ എല്ലാവർക്കും ഒരേ നിയമം എന്നത് നീതി ആണെന്നും ജനാധിപത്യ സമൂഹത്തിൽ മതപരമായ വേർതിരിവ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് എന്നും മതത്തിന്റെ പേരിൽ ചിലർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നത് അനീതി ആണെന്നും ഞാൻ തിരിച്ചറിഞ്ഞു.
അതിജീവനത്തിന്റെ പാതയിൽ – 22
April 21
സംഘടിത മതസമൂഹം ഒരുമിച്ച് നിന്ന് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുകയും മറ്റ് മതസ്ഥർ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥ ശരിയല്ല എന്നും അതിന് എതിരായി പ്രതികരിക്കേണ്ടത് ആവശ്യമാണ് എന്നൊരു തോന്നൽ എനിക്ക് ഉണ്ടായി … അതു കൊണ്ട് തന്നെ നിലപാടിൽ ഉറച്ചു നിൽക്കാൻ തീരുമാനം ആയി. എങ്കിലും അവർ ഞങ്ങളെ വലിയ ഒരു പ്രതിരോധത്തിൽ അകപ്പെടുത്തുകയും സാമൂഹികമായും സാമ്പത്തികമായും ഞങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യും എന്ന് ഞങ്ങള്ക്ക് ചിന്ത വിദൂരമായി പോലും ഇല്ലായിരുന്നു. പക്ഷേ…
കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് എല്ലാ മേഖലകളിലും മതം മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടൂ. ജോലി വേണം എങ്കിലും തൊഴിൽ ചെയ്യണം എങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ നടപ്പിലാവണം എങ്കിലും, എന്തിന് വിദ്യാലയങ്ങളിൽ അഡ്മിഷൻ ലഭിക്കണം എങ്കിലും ചില പ്രത്യേക സമൂഹത്തിന്റെ ഭാഗം ആവണം എന്നും ഞാൻ മനസ്സിലാക്കി. ജന്മം കൊണ്ടും കർമ്മം കൊണ്ടും നേടിയ സംസ്കാരവും ആചാരവും പൈതൃകവും അമൂല്യമായി കരുതുന്ന ഞങ്ങള്ക്ക് അത് വിട്ട് മാറി ചെയ്യുക എന്നത് ഒരിക്കലും സങ്കല്പിക്കാൻ വയ്യ തന്നെ.
അവർ ആദ്യം സ്കൂളില് നേരെ മുന്നിൽ തന്നെ ഉള്ള ചുവരിൽ വലിയ പോസ്റ്റർ പതിയ്‌ക്കുകയാണ് ഉണ്ടായത്… സ്കൂളിൽ വരുന്ന ഒരാള് പോലും അത് കാണാതിരിക്കരുത് എന്ന കരുതലോടെ തന്നെ അത്രയും, വലുതായും കൃത്യമായും ഉള്ള സ്ഥലത്ത് ആണ് അത് പതിച്ചത്.
പിന്നീട് പ്രധാന കവലകളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ഗായത്രി സ്കൂൾ മാനേജ്മെന്റ നീതി പാലിക്കുക… ആവശ്യങ്ങൾ അംഗീകരിക്കുക… എന്നൊക്കെ ആയിരുന്നു വാചകങ്ങൾ… ഒരു വശത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും മറുവശത്ത് പോപുലർ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയും ഒരുമിച്ച് സ്കൂളിന് എതിരായി പ്രവർത്തനം ആരംഭിച്ചു…
ഒരു വശത്ത് നാട്ടിൽ സ്കൂളിന് എതിരായ ചർച്ചകൾ പുരോഗമിക്കുമ്പോൾ അറേബ്യൻ നാടുകളിൽ ജോലി ചെയ്യുന്ന എല്ലാ കുട്ടികളുടേയും മാതാ പിതാക്കളേയും സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും സ്കൂൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു…
ആദ്യം അഡ്മിഷൻ എടുക്കുകയും പിന്നീട് മൂന്ന് വയസുകാരിക്ക് മഫ്ത ധരിക്കുവാൻ അനുവാദം ചോദിച്ച കുട്ടിയെ ആണ് ഇവിടെ നിന്ന് മാറ്റിയത്… പിന്നീട് പുതുതായി അഡ്മിഷന് തയ്യാറാവുന്ന മാതാപിതാക്കളെ നേരിട്ട് കണ്ട് അവരോട് ഈ സ്കൂൾ ഒഴിച്ചു വേറെ എവിടെ വേണം എങ്കിലും അഡ്മിഷൻ എടുക്കുവാൻ ആവശ്യപ്പെട്ടു. എതിർക്കുന്നവരെ സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുവാനും തുടങ്ങി.
ജനുവരി ഫെബ്രുവരി ആയത് കൊണ്ട് മാർച്ച് മാസത്തിലെ വർഷാന്ത്യ പരീക്ഷ വരെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ ഇവിടെ തുടരുവാൻ അവർ അനുവാദം നൽകി… വർഷാവസാനം നടത്തുന്ന വിജയാഘോഷ പരിപാടികൾക്ക് വേണ്ട ആസൂത്രണം തുടങ്ങി… കുട്ടികൾ എല്ലാം പരിപാടികളിൽ പങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പു ആരംഭിച്ചു.
അപ്പോഴാണ് പല മാതാ പിതാക്കളും നേരിൽ വന്ന് കണ്ട് കുട്ടികളെ പരിപാടികളിൽ നിന്ന് ഒഴിവാക്കുവാൻ ആവശ്യപ്പെട്ടത്. എന്നിരുന്നാലും വലിയ രീതിയിൽ തന്നെ ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു… ഒരു വിഭാഗം രക്ഷകർത്താക്കൾ സ്കൂളിന് ഒപ്പം നിന്ന് എല്ലാരീതിയിലും പിന്തുണ തന്നപ്പോൾ ഒരു വിഭാഗം പൂർണ്ണമായും പരിപാടികൾ ബഹിഷ്കരിക്കാൻ ഉള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു…
വളരെ അധികം കാലം പ്രയത്നിച്ചു നേടിയ വിജയം അത് സന്തോഷിക്കാൻ പോലും അവസരം നൽകാതെ ആണ് കടന്നു വന്നത്… വിജയത്തിൽ നിന്ന് ഉള്ള വീഴ്ച വളരെ വലുതും സഹിക്കാൻ പറ്റാത്തതും ആണെന്നും പതനം ഒഴിവാക്കാൻ ഞങ്ങള് എന്ത് വിട്ട് വീഴ്ചക്കും തയ്യാറാവും എന്നും അവർ കണക്ക്കൂട്ടി… പക്ഷേ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് യാതൊരു അനുരഞ്ജനത്തിനും തയ്യാറാവാതെ ഞങ്ങള് മുന്നോട്ട് പോയി.
അതിജീവനത്തിന്റെ പാതയിൽ – 23
April 22
ഓഡിറ്റോറിയം വാടകയ്‌ക്ക് എടുത്ത് ആയിരുന്നു പരിപാടികൾ തീരുമാനിച്ചിരുന്നത്… ഉത്ഘാടനം ചെയ്യുന്നത് മന്ത്രി തിലോത്തമൻ ആയിരുന്നു. കൂടെ മികച്ച വിദ്യാലയത്തിന് ഉള്ള അവാർഡ് നൽകുന്നതിന് വേണ്ടി അതിന്റെ ചുമതലപ്പെട്ടവരും എത്തിയിരുന്നു… സിപിഎം പ്രവർത്തകൻ ആയിരുന്ന സ്കൂൾ പ്രസിഡന്റ ആരിഫ് സർ സ്കൂൾ വാർഷികം ഗംഭീരം ആകുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
ഉദ്ഘാടന സമയം ആയിട്ടും കുട്ടികൾ മുഴുവനും എത്തി ചേർന്നില്ല…. ബാൻഡ് ടീമിൽ ഉളളവർ പോലും എത്തിച്ചേർന്നില്ല… എന്നിട്ടും കാര്യങ്ങള് മുടക്കം വരാതെ ആരംഭിച്ചു… പ്രാർഥന കഴിഞ്ഞിട്ടും റാങ്ക് നേടിയ കുട്ടികളോ രക്ഷിതാക്കളോ എത്തിയില്ല… 60 ഓളം റാങ്ക് ജേതാക്കൾ ഉണ്ടായിട്ടും 20/30 കുട്ടികൾ മാത്രം ആണ് എത്തിച്ചേർന്നത്… അതിൽ തന്നെ ചിലർ സമയത്ത് വരികയും എനിക്ക് മുഖം തരാതെ കുനിഞ്ഞ് ഇരിക്കുകയും സമ്മാനം വാങ്ങിയ ഉടനെ എത്ര നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാതെ ഇറങ്ങി പോവുകയും ചെയ്തു.
അവാർഡ് നേടിയ കുട്ടികൾക്കും അവരുടെ മാതാ പിതാക്കൾക്കും വേണ്ടി റിസർവ്വ് ചെയ്ത സീറ്റുകൾ മുൻ നിരയിൽ ഒഴിഞ്ഞു കിടന്നു… അവ എന്നെ കളിയാക്കുന്നത് പോലെ തോന്നി. എത്ര വർഷത്തെ അധ്വാനം… എന്റെ സ്വപ്നം…. അത് യാഥാർഥ്യം ആകുന്ന സമയത്ത് തന്നെ തകർന്ന് അടിയുന്നത് കാണേണ്ടി വരുക…. എന്റെ ജീവിതം അങ്ങിനെയും മുന്നോട്ട് പോയി.
നിറഞ്ഞു കവിഞ്ഞ സദസ്സ് പ്രതീക്ഷിച്ചു വന്ന മന്ത്രി ആകെ അസ്വസ്ഥനായി സമ്മാനം പെട്ടെന്ന് നൽകി സ്ഥലം ഒഴിവാക്കി… ബാക്കി ഉള്ള രക്ഷകർത്താക്കൾ പെട്ടെന്ന് പരിപാടി അവസാനിപ്പിച്ചു പോകാൻ തിടുക്കം കാട്ടി… പുതിയ നിറങ്ങൾ ചാർത്തിയ വസ്ത്രങ്ങൾ ധരിച്ച കുഞ്ഞുങ്ങൾ മാത്രം അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ ഉള്ള ഊഴം കാത്തു നിന്നു…
ആർത്തലച്ചു വന്ന കണ്ണുനീർ അടക്കി പിടിച്ചു. എങ്കിലും പ്രകൃതി ആ സമയം തകർത്തു പെയ്തു… വലിയ ഓഡിറ്റോറിയം ആയത് കൊണ്ട് മഴ പെയ്തതോ supply പോയതോ ആരും അറിഞ്ഞില്ല…
ഇടയ്‌ക്ക് പുറത്ത് പോയി വന്ന ഒരു രക്ഷിതാവ് പറഞ്ഞു… പരിപാടിക്ക് പങ്കെടുക്കാൻ വരുന്ന കുട്ടികളെ PFI പ്രവര്‍ത്തകര്‍ റോഡിൽ വച്ച് ഭീഷണിപ്പെടുത്തി തിരിച്ചു വീട്ടിലേയ്‌ക്ക് പറഞ്ഞ് അയക്കുന്നു എന്നും… സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താൽ പള്ളിയിൽ നിന്ന് അവർക്ക് എതിരെ ഫത്വ പുറപ്പെടുവിക്കും എന്ന് പറയുകയും ചെയ്യുന്നു എന്ന്.
എന്നിട്ടും മുസ്ലിം വിഭാഗത്തിൽ പെട്ട പകുതിയോളം രക്ഷകർത്താക്കൾ സമയം വൈകി ആണെങ്കിലും സമ്മാനം വാങ്ങാൻ എത്തി.
ഒടുവിൽ മികച്ച വിദ്യാലയത്തിന് ഉള്ള ട്രോഫി വാങ്ങേണ്ട സമയത്ത് സ്റ്റേജിൽ ഞാനും സമ്മാനം നൽകേണ്ട ആളും അക്ഷമരായി ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന കുറച്ചു രക്ഷകർത്താക്കളും മാത്രമാണ് ഉണ്ടായിരുന്നത്… അവർക്ക് സ്റ്റേജിനു മുകളിൽ നടക്കുന്ന കാര്യങ്ങള് ഒന്നും തന്നെ കൗതുകം നൽകിയില്ല… അവരുടെ ചർച്ചകൾ പ്രസംഗങ്ങൾക്ക് മുകളിൽ നിറഞ്ഞ് നിന്നു. നന്ദി രണ്ട് വാചകത്തിൽ ഒതുക്കി നിറഞ്ഞ കണ്ണുകളോടെ ഞാൻ പടികൾ ഇറങ്ങി.
ഇനി ഒരിക്കലും പഴയ സന്തോഷം തിരികെ കിട്ടുക ഇല്ല. എന്റെ കുഞ്ഞുങ്ങൾ കൈവിട്ട് പോവുക ആണ്. ടൈറ്റാനിക് പോലെ ഏറ്റവും സന്തോഷകരമായ സമയത്ത് ഒരിക്കലും പരാജയപ്പെടാതിരിക്കാൻ വേണ്ടി കൃത്യമായി പ്ലാൻ ചെയ്തു തയ്യാറാക്കിയ എന്റെ വിദ്യാലയം എസ്ഡിപിഐ എന്ന മഞ്ഞുമലയിൽ തട്ടി മുങ്ങുക ആണ്. ഒന്നുകിൽ കപ്പൽ ഉപേക്ഷിച്ച് കടലിൽ ചാടുക… അല്ലെങ്കിൽ അതിന്റെ ഒപ്പം പതുക്കെ പതുക്കെ മുങ്ങി മരിക്കുക. ഈ രണ്ട് മാർഗ്ഗങ്ങൾ മാത്രം ആണ് മുന്നിൽ ഉണ്ടായിരുന്നത്.
ഞാൻ അതിൽ രണ്ടാമത്തേത് തിരഞ്ഞെടുത്തു
അതിജീവനത്തിന്റെ പാതയിൽ – 24
April 24
ഒരു കുട്ടി എങ്കിലും ഗായത്രിയില്‍ പഠിക്കാൻ ഉണ്ടെങ്കിൽ ഞങ്ങൾ നാലുപേർ പഠിപ്പിക്കാൻ തയ്യാറായി ഇവിടെ ഉണ്ട്.
ഇന്ന് അല്ലെങ്കിൽ നാളെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ച് സത്യം ധർമ്മം നീതി എന്നിവയിൽ വിശ്വസിക്കുന്ന ആളുകൾ തിരിച്ച് ഇവിടെ എത്തും…
എനിക്ക് ആരോടും പിണക്കമോ ദേഷ്യമോ ഇല്ല… എന്നെ വിട്ട് പിരിഞ്ഞ് പോയവര്‍ എല്ലാം കരഞ്ഞ് സങ്കടത്തോടെ മാത്രമേ പോയിട്ടുള്ളൂ… കണ്ണ് നിറയാതെ എനിക്ക് എന്റെ മക്കളെ യാത്ര അയക്കാനും സാധിച്ചിട്ടില്ല… ഇന്ന് അല്ലെങ്കിൽ നാളെ അവർ തിരിച്ചു വരും…
അതിനായി ഗായത്രിയുടെ വാതിലുകൾ തുറന്നിട്ട് ഞാൻ കാത്തിരിക്കുന്നു ..ഒപ്പം എന്റെ മൂന്ന് സഹപ്രവർത്തകരും.
ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുന്നത് ഇന്ന് ആരാണ് ടിസി വാങ്ങാൻ എത്തുന്നത് എന്ന ഭയത്തോടെ ആണ്… ആരുടെയും മുഖം കാണാൻ വയ്യ… കുഞ്ഞുങ്ങളെ പിരിയാൻ വയ്യാ.
ഞാൻ മനസ്സിലാക്കിയതില്‍ വച്ച് ഏറ്റവും പ്രകൃതിയും ആയി ഇണങ്ങി വസിക്കുന്ന സമൂഹം മുസ്ലിം സമൂഹം ആണ്… എല്ലാ വീടുകളിലും ആട് കോഴി തുടങ്ങിയവയും കുഞ്ഞു പച്ചക്കറി തോട്ടവും കാണും. കുഞ്ഞുങ്ങൾ അവയും ആയി ഇടപഴകി ആണ് വളരുന്നത്… അതിന്റെ എല്ലാ ഗുണങ്ങളും അവരുടെ കുഞ്ഞുങ്ങള്ക്ക് കിട്ടിയിട്ടുണ്ട്… രോഗ പ്രതിരോധ ശേഷി, കാര്യങ്ങള് മനസ്സിലാക്കാൻ ഉള്ള കഴിവ്, എന്നിവ അവർക്ക് പ്രത്യേകമായി ഉണ്ടായിരുന്നു… അത് കൊണ്ട് തന്നെ അവരേ പരിപോഷിപ്പിക്കുക എന്നത് വളരെ എളുപ്പം ആയിരുന്നു… പെട്ടന്ന് തന്നെ അവർ വിദ്യാഭ്യാസത്തിൽ മാത്രം അല്ല സകല കലകളും സ്വായത്തമാക്കി മുന്നിൽ എത്തി… സംസ്ഥാന അവാർഡ് നേടിയ ടീമിൽ ഭൂരിഭാഗവും അവർ തന്നെയാണ് നേടിയത്.
ഞാൻ ഒരിക്കലും മതം ജാതി എന്നിവ തിരിച്ചു കുഞ്ഞുങ്ങളെ കണ്ടിരുന്നില്ല… പക്ഷേ യാദച്ഛികമായി ആണോ എന്ന് അറിയില്ല ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. അതിൽ നിന്ന് എനിക്ക് മനസ്സിലായത് ഈ കുഞ്ഞുങ്ങള്ക്ക് അസാമാന്യമായ കഴിവുകൾ ഉണ്ട്… തുടച്ചു മിനുക്കി എടുത്താൽ മാത്രം മതി… ഓരോ കല്ലും വ്യത്യസ്തമാണ്. നമ്മൾ അത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാത്രം മതിയാവും… അങ്ങിനെ പ്രവർത്തിച്ചതിന്റെ ഭാഗമായി ലഭിച്ച വിജയം ആയിരുന്നു…
വ്യക്തിപരമായി നോക്കിയാൽ ഞാൻ വിജയിച്ചു എന്നത് സത്യം തന്നെ. പക്ഷേ സാമൂഹികമായി, സാമ്പത്തികം ആയി ഞാൻ പൂർണ്ണമായും പരാജയപ്പെടുകയാണ് ഉണ്ടായത്.
നല്ല രീതിയിൽ ഒരു സമൂഹത്തെ ഉയർത്തി എടുക്കാൻ വേണ്ടി ഞങ്ങള് ചെയ്ത പരിശ്രമം വൃഥാവിൽ ആയി എന്നതായിരുന്നു എന്റെ ദുഃഖം. ഉയരങ്ങളിലേക്ക് പറക്കുവാൻ സാഹചര്യം ഉള്ള ഒരു സമൂഹം വീണ്ടും അധ:പതനത്തിലെയ്‌ക്ക് വീണുപോയി എന്നതായിരുന്നു ഏറ്റവും വലിയ സങ്കടം… എന്ത് തന്നെ ആയാലും വീണ്ടും ഒരിക്കൽ കൂടി അവരെ നേരായ മാർഗ്ഗത്തിൽ നയിക്കുവാൻ എനിക്ക് അവസരം ലഭിക്കും എന്നാണ് എന്റെ വിശ്വാസം. ഞാൻ അതിനായി കാത്തിരിക്കുകയാണ്.
ഇന്നല്ലെങ്കിൽ നാളെ അവരുടെ കുഞ്ഞുങ്ങള്ക്ക് നഷ്ടമായത് എന്താണെന്ന് അവർ തിരിച്ചറിയും… മടങ്ങി എത്തും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്… ഈ രാജ്യത്തെ ജനങ്ങൾ ആണ് ഇവിടം ഭരിക്കുന്നവരെ തിരഞ്ഞെടുക്കുന്ന്ത്. തീവ്രവാദത്തിൽ കൂടി അല്ല ജനാധിപത്യത്തിൽ വോട്ട് നേടി വരുന്നവര് ആണ് രാജ്യം ഭരിക്കുന്നത്. അങ്ങിനെ ഉയർന്നു വരാൻ ഓരോ പൗരനും അവകാശവും അവസരവും ഉള്ളപ്പോൾ എന്തിനാണ് അക്രമം, തീവ്രവാദം എന്നിവ കൈയ്യിൽ എടുക്കുന്നത്.
ശരിയായ വിദ്യാഭ്യാസത്തിൽ കൂടി കൈവരിക്കാവുന്ന വിജയം എന്തുകൊണ്ട് അക്രമത്തിലൂടെ നേടാൻ ശ്രമിക്കുന്നു…?
ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊണ്ട് തെളിയിക്കാൻ ശ്രമിച്ചതും പ്രവർത്തിച്ചതും ഇത് തന്നെയാണ്. മനുഷ്യ ശരീരവും മനസ്സും വെട്ടി മുറിച്ചല്ല… സ്നേഹത്തോടെ ഒരുമയോടെ പ്രവർത്തിച്ചു ലോകം തന്നെ കീഴടക്കാം എന്നാണ്….
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: